യുകെയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കെന്‍ വിനോദ് വര്‍ക്കിയുടെ വിയോഗം; പൂളില്‍ നിര്യാതനായ കെനിന് വെറും 17 വയസ് മാത്രം പ്രായം; സങ്കടക്കടലില്‍ മാതാപിതാക്കള്‍

യുകെയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കെന്‍ വിനോദ് വര്‍ക്കിയുടെ വിയോഗം; പൂളില്‍ നിര്യാതനായ കെനിന് വെറും 17 വയസ് മാത്രം പ്രായം; സങ്കടക്കടലില്‍ മാതാപിതാക്കള്‍

യുകെയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് മറ്റൊരു മരണ വാര്‍ത്ത കൂടി. പൂളില്‍ സ്ഥിരതാമസക്കാരായ വിനോദ് വര്‍ക്കി - ജൂലി വിനോദ് വര്‍ക്കി ദമ്പതികളുടെ മകന്‍ കെന്‍ വിനോദ് വര്‍ക്കിയുടെ നിര്യാണം മലയാളി സമൂഹത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഏറെ കാലമായി അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു 17 വയസുകാരന്‍ കെന്‍.


നാട്ടില്‍ ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശികളാണ് കെനിന്റെ മാതാപിതാക്കള്‍. മൃതദേഹം നാട്ടിലാണ് സംസ്‌കരിക്കുക. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനു മുന്‍പ് കുഞ്ഞിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരമൊരുക്കുന്നുണ്ട്. ഇതിനായി ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെനിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിഎംഎ പ്രസിഡന്റ് റെമി ജോസഫ് : 07984059106, സാംപാപ്പച്ചന്‍ - 07450107909 എന്നിവരെ ബന്ധപ്പെടാവുന്നത്.

Other News in this category



4malayalees Recommends