എന്‍എച്ച്എസില്‍ നിന്നും പ്ലാസ്റ്റ് മാലിന്യം പരമാവധി കുറയ്ക്കാനുള്ള നീക്കം ശക്തമായി; 100 മില്യണ്‍ പ്ലാസ്റ്റിക് സ്‌ട്രോകള്‍, കപ്പുകള്‍, കട്ട്‌ലറി തുടങ്ങിയവ ഒഴിവാക്കും; സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിനെ പൂര്‍ണമായി പടി കടത്തും

എന്‍എച്ച്എസില്‍ നിന്നും പ്ലാസ്റ്റ് മാലിന്യം പരമാവധി കുറയ്ക്കാനുള്ള നീക്കം ശക്തമായി; 100 മില്യണ്‍ പ്ലാസ്റ്റിക് സ്‌ട്രോകള്‍, കപ്പുകള്‍, കട്ട്‌ലറി തുടങ്ങിയവ ഒഴിവാക്കും; 	സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിനെ പൂര്‍ണമായി പടി കടത്തും
ഹോസ്പിറ്റലുകളില്‍ നിന്നും 100 മില്യണ്‍ പ്ലാസ്റ്റിക് സ്‌ട്രോകള്‍, കപ്പുകള്‍, കട്ട്‌ലറി തുടങ്ങിയവ ഒഴിവാക്കുന്നതിനുള്ള മാതൃകാപരമായ പദ്ധതിക്ക് എന്‍എച്ച്എസ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.മാലിന്യം വെട്ടിക്കുറയ്ക്കുന്നതിനും രോഗികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി ഹോസ്പിറ്റലുകളെ ആരോഗ്യകരമാക്കിത്തീര്‍ക്കുന്നതിനും വേണ്ടിയാണ് ഹോസ്പിറ്റല്‍ കാന്റീനുകളില്‍ നിന്നും ഇത്തരത്തില്‍ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാന്‍ പോകുന്നത്.

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിനെ എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ നിന്നും ഇല്ലാതാക്കുന്നതിനായി എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് നടത്തുന്ന വിപ്ലവകരമായ നീക്കത്തിന് കടുത്ത പിന്തുണയേകിക്കൊണ്ട് മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, ഡബ്ല്യൂ എച്ച് സ്മിത്ത് അടക്കമുള്ള പ്രധാനപ്പെട്ട ഹൈ സ്ട്രീറ്റ് ബ്രാന്‍ഡുകളും രംഗത്തെത്തിയിട്ടുണ്ട്. ഹെല്‍ത്ത് സര്‍വീസുണ്ടാക്കുന്ന പരിസ്ഥിതി പ്രത്യാഘാതം വെട്ടിക്കുറയ്ക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായിട്ടാണ് എന്‍എച്ച്എസ് ഈ നീക്കങ്ങള്‍ ത്വരിതപ്പെടുത്തിയിരിക്കുന്നത്.

പുതിയ നീക്കത്തിന്റെ ഭാഗമായി സ്ട്രാകള്‍, കട്‌ലറി, പ്ലേറ്റുകള്‍, കപ്പുകള്‍ തുടങ്ങിയ ഒഴിവാക്കാവുന്ന പ്ലാസ്റ്റിക്കുകളെ ഹോസ്പിറ്റലുകളില്‍ നിന്നും ഒഴിവാക്കാന്‍ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന റീട്ടെയിലര്‍മാര്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നിര്‍ബന്ധിതരാകും. തുടര്‍ന്ന് വരുന്ന 12 മാസങ്ങള്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കുന്നതായിരിക്കും. ഗ്ലാസ് കപ്പുകള്‍ പ്ലാസ്റ്റിക്ക് കപ്പുകള്‍ക്ക് പകരം ഉപയോഗിക്കുക, വാട്ടര്‍ ഫൗണ്ടയിനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, തുടങ്ങിയ വ്യക്തിപരമായ സ്‌കീമുകളിലൂടെ ദേശീയ വ്യാപകമായ ഈ യജ്ഞം പരിപോഷിപ്പിക്കപ്പെടുന്നതായിരിക്കും.

ഇതിലൂടെ നൂറ് കണക്കിന് ടണ്‍ പ്ലാസ്റ്റിക് ഉപയോഗം വെട്ടിച്ചുരുക്കാനും ലോക്കല്‍ സര്‍വീസുകളില്‍ ആയിരക്കണക്കിന് പൗണ്ടുകള്‍ പുനര്‍നിക്ഷേപിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍എച്ച്എസിലെ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനോട് യോജിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്നാണ് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവായ സൈമണ്‍ സ്റ്റീവന്‍സ് ഇന്‍ഹൗസ് കാറ്ററിംഗ് നടത്തുന്ന ഹോസ്പിറ്റല്‍ ട്രസ്റ്റുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Other News in this category4malayalees Recommends