എം1 മോട്ടോര്‍വേയില്‍ ജംക്ഷന്‍ 35എയ്ക്കും 36നും ഇടയില്‍ 17 മണിക്കൂര്‍ ഗതാഗതം നിരോധിച്ചു; കാരണം മെര്‍സിഡസ് ഇടിച്ച് 25കാരന്‍ മരിച്ചത്; കടുത്ത ബുദ്ധിമുട്ടില്‍ ആയിരക്കണക്കിന് യാത്രക്കാര്‍

എം1 മോട്ടോര്‍വേയില്‍ ജംക്ഷന്‍ 35എയ്ക്കും 36നും ഇടയില്‍ 17 മണിക്കൂര്‍ ഗതാഗതം നിരോധിച്ചു; കാരണം മെര്‍സിഡസ് ഇടിച്ച് 25കാരന്‍ മരിച്ചത്; കടുത്ത ബുദ്ധിമുട്ടില്‍ ആയിരക്കണക്കിന് യാത്രക്കാര്‍
സ്റ്റോക്ക്ബ്രിഡ്ജിലെ ജംക്ഷന്‍ 35എയ്ക്കും ടാങ്കര്‍സ്ലെയിലെ ജംക്ഷന്‍ 36നും ഇടയില്‍ എം1 മോട്ടോര്‍വേയില്‍ വാഹനാപകടമുണ്ടായതിനെ തുടര്‍ന്ന് റോഡ് ഇരുഭാഗത്തേക്കും അടച്ചു. ഇവിടെ മെര്‍സിഡസ് ഇടിച്ച് 25 കാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണീ ബുദ്ധിമുട്ടുണ്ടായത്. സംഭവത്തെ തുടര്‍ന്ന് 17 മണിക്കൂറോളമാണ് റോഡ് ഇരു ഭാഗത്തേക്കും അടച്ചിട്ടിരുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് ആയിരക്കണക്കിന് മോട്ടോറിസ്റ്റുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ 18ന് രാത്രി ബ്രിട്ടീഷ് സമയം 11.52 നാണ് ഇവിടെ ദുരന്തമുണ്ടായത്. അധികം വൈകാതെ ഇവിടേക്ക് എമര്‍ജന്‍സി സര്‍വീസുകള്‍ കുതിച്ചെത്തുകയും ചെയ്തിരുന്നു. ഒരു ബ്ലാക്ക് മെര്‍സിഡെസാണ് കാല്‍നടയാത്രക്കാരനെ ഇടിച്ച് കൊന്നിരിക്കുന്നത്. ഇയാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ചാപിള്‍ടൗണില്‍ നിന്നും ബാണ്‍സ്ലെയിലേക്കുള്ള കാരിയേജ് വേ ബ്ലോക്ക് ചെയ്ത് ഗതാഗതം നിരോധിച്ചിരുന്നു.

സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലായതോടെ റോഡുകള്‍ അന്നേ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ വീണ്ടും തുറന്ന് കൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ആക്‌സിഡന്റിനെ തുടര്‍ന്ന് ഇതിലെ വന്ന മോട്ടോറിസ്റ്റുകളോട് വഴി തിരിഞ്ഞ് പോകാന്‍ നിര്‍ദേശിക്കുന്ന ഹോളോ സ്‌ക്വയര്‍ ഡൈവേര്‍ഷന്‍ ചിഹ്നങ്ങള്‍ ഇവിടെ കാണാമായിരുന്നു. വന്‍ ആക്‌സിഡന്റിനെ തുടര്‍ന്ന് സ്റ്റോക്ക്ബ്രിഡ്ജിലെ ജംക്ഷന്‍ 35എയ്ക്കും ടാങ്കര്‍സ്ലെയിലെ ജംക്ഷന്‍ 36നും ഇടയില്‍ ഇരു ഭാഗത്തേക്കുമുള്ള ഗതാഗതം നിരോധിക്കുകയായിരുന്നുവെന്നാണ് സൗത്ത് യോര്‍ക്ക്ഷെയര്‍ പോലീസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഇവിടുത്തെ ദുരന്തത്തെ തുടര്‍ന്ന് ഈ വഴി ട്രാഫിക്കിന് വിലക്കേര്‍പ്പെടുത്തിയതിനാല്‍ പകരം എം18 അല്ലെങ്കില്‍ എ1എം തുടങ്ങിയ വഴികളിലൂടെ തിരിഞ്ഞ് പോകാന്‍ പോലീസ് മോട്ടോറിസ്റ്റുകളോട് നിര്‍ദേശിച്ചിരുന്നു.ആക്‌സിഡന്റിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ ദൃക്‌സാക്ഷികളുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് സൗത്ത് യോര്‍ക്ക്ഷെയര്‍ പോലീസ് നിര്‍ദേശിച്ചിരുന്നു. ഈ കൂട്ടിയിടിയെ പറ്റി കൂടുതല്‍ അറിയാവുന്നവര്‍ 101 എന്ന ഇന്‍ഡിഡന്റ് നമ്പര്‍ പരാമര്‍ശിച്ച് 1011 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
Other News in this category4malayalees Recommends