ബ്രിട്ടീഷ് വംശജരായ ഐസിസ് ഭീകരര്‍ക്ക് ജനിച്ച കുട്ടികളെ സിറിയയില്‍ നിന്നും യുകെയിലേക്കെത്തിക്കുന്നതിനുള്ള നീക്കം തിരുതകൃതി; ഇവരെ തിരിച്ചറിയുന്നതിനായി ബ്രിട്ടീഷ് ഒഫീഷ്യലുകള്‍ പ്രാദേശിക ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി

ബ്രിട്ടീഷ് വംശജരായ ഐസിസ് ഭീകരര്‍ക്ക് ജനിച്ച കുട്ടികളെ സിറിയയില്‍ നിന്നും യുകെയിലേക്കെത്തിക്കുന്നതിനുള്ള നീക്കം തിരുതകൃതി;  ഇവരെ തിരിച്ചറിയുന്നതിനായി ബ്രിട്ടീഷ് ഒഫീഷ്യലുകള്‍ പ്രാദേശിക ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി
ബ്രിട്ടീഷ് വംശജരായ ഐസിസ് ഭീകരര്‍ക്ക് ജനിച്ച കുട്ടികളെ സിറിയയില്‍ നിന്നും യുകെയിലേക്ക് തിരിച്ച് കൊണ്ടു വരുന്നതിനുള്ള ആദ്യ ചുവട് വയ്പ് ബ്രിട്ടീഷ് ഒഫീഷ്യലുകള്‍ ആരംഭിച്ചു. ഇത്തരം കുട്ടികളെ തിരിച്ചറിയുന്നതിനായി ബ്രിട്ടീഷ് ഒഫീഷ്യലുകള്‍ പ്രാദേശിക ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.ഇതിനെ തുടര്‍ന്ന് ഇത്തരം കുട്ടികള്‍ക്ക് യുകെയിലേക്ക് സുരക്ഷിതമായി എത്തുന്നതിനുള്ള വഴിയാണൊരുങ്ങിയിരിക്കുന്നത്.

ഇത്തരം കുട്ടികളെ തിരിച്ചറിയുന്നതിനായി നോര്‍ത്ത് ഈസ്റ്റ് സിറിയയിലെ വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നാണ് വൈറ്റ്ഹാള്‍ ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളില്‍ ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഐസിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പാരന്റ്‌സിന് ജനിച്ച കുട്ടികളെയാണ് ഇത്തരത്തില്‍ യുകെയിലേക്ക് തിരിച്ച് കൊണ്ടു വരുന്നത്.

സിറിയയിലെ മൂന്ന് അനാഥ കുട്ടികളുമായി ബന്ധപ്പെട്ടതാണ് ഇത്തരത്തില്‍ ആദ്യം തിരിച്ചറിഞ്ഞ കേസുകളിലൊന്ന്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടനില്‍ നിന്നും തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം ഇവര്‍ സിറിയയിലേക്ക് പോവുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. കുര്‍ദിഷ് ആധിപത്യമുള്ള സേനയായ ദി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ നിയന്ത്രണത്തിലുള്ള റാഖയിലാണ് നിലവില്‍ ഇവര്‍ കഴിയുന്നത്.

ഇവരെ ഇറാഖിലേക്ക് കൊണ്ടു വരാനും അവിടുത്തെ എല്‍ബില്‍ നഗരത്തില്‍ ന്നും യുകെയിലേക്ക് കൊണ്ടു വരാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇവരെ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ കുര്‍ദിഷ് ഒഫീഷ്യലുകളും ബ്രിട്ടീഷ് ചാരിറ്റികളും അനുവര്‍ത്തിച്ച് വരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. തന്റെ ബ്രിട്ടീഷ് പൗരത്വം മുന്‍ ഹോം സെക്രട്ടറി സാജിദ് ജാവിദ് നീക്കം ചെയ്തതിനെതിരെ ഐസിസ് വിധവയും ഐസിസിലേക്കുള്ള വനിതാ റിക്രൂട്ടറുമായ ഷാമിമ ബീഗം അപ്പീല്‍ സമര്‍പ്പിച്ച് അധികം കഴിയുന്നതിന് മുമ്പാണ് ബ്രിട്ടീഷ് വംശജരുടെ കുട്ടികളെ സിറിയയില്‍ നിന്നും യുകെയിലേക്ക് തിരിച്ച് കൊണ്ട് വരുന്നതിനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നതെന്നത് നിര്‍ണായകമാണ്.

Other News in this category4malayalees Recommends