മിസിസിപ്പിയിലെ മാരത്തോണ്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍; ഇവിടുത്തെ നിയമവ്യവസ്ഥക്ക് മേല്‍ അമിതഭാരം; അനധികൃതമായി ജോലി ചെയ്തവരെ പിടികൂടുന്നത് തുടരുന്നതിനാല്‍ ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ നിറഞ്ഞ് കവിഞ്ഞു; ഫെഡറല്‍ പബ്ലിക്ക് ഡിഫെന്‍ഡേര്‍സ് ഓഫീസിന്റെ നടുവൊടിഞ്ഞു

മിസിസിപ്പിയിലെ മാരത്തോണ്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍; ഇവിടുത്തെ നിയമവ്യവസ്ഥക്ക് മേല്‍ അമിതഭാരം; അനധികൃതമായി ജോലി ചെയ്തവരെ പിടികൂടുന്നത് തുടരുന്നതിനാല്‍ ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ നിറഞ്ഞ് കവിഞ്ഞു; ഫെഡറല്‍ പബ്ലിക്ക് ഡിഫെന്‍ഡേര്‍സ് ഓഫീസിന്റെ നടുവൊടിഞ്ഞു
അടുത്തിടെ നടന്ന ഐസിഇ റെയ്ഡുകള്‍ മൂലം മിസിസിപ്പി നിയമവ്യവസ്ഥക്ക് മേല്‍ അമിത ഭാരമുണ്ടായിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഒരു സ്റ്റേറ്റില്‍ നടക്കുന്ന ഏറ്റവും വലിയ വര്‍ക്ക് സൈറ്റ് ഇമിഗ്രേഷന്‍ റെയ്ഡുകള്‍ സതേണ്‍ മിസിസിപ്പിയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഇവിടങ്ങളില്‍ അനധികൃതമായി ജോലി ചെയ്യുന്ന നിരവധി പേരെയാണ് ഇത്തരം റെയ്ഡുകളിലൂടെ പിടികൂടി ഇവിടുത്തെ ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് ഇത്തരം സെന്ററുകളില്‍ ശ്വാസം കഴിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ കുടിയേറ്റക്കാര്‍ തിങ്ങി നിറഞ്ഞിരിക്കുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിലുപരി ഇത്തരത്തില്‍ കസ്റ്റഡിയിലെടുക്കപ്പെടുന്നവര്‍ ഏറിയതിനെ തുടര്‍ന്ന് ഇത് മിസിസിപ്പിയിലെ നിയമസംവിധാനത്തിന് മേല്‍ അമിതഭാരമുണ്ടാക്കിയിട്ടുമുണ്ട്. ഒക്ടോബര്‍ ആദ്യം മുതലായിരുന്നു ഇവിടെ ഇത്തരം റെയ്ഡുകള്‍ പതിവായി നടത്താന്‍ തുടങ്ങിയിരുന്നത്.

നേരത്തെ തന്നെ അമിതഭാരത്താല്‍ വീര്‍പ്പ് മുട്ടിയിരുന്ന ഫെഡറല്‍ പബ്ലിക്ക് ഡിഫെന്‍ഡേര്‍സ് ഓഫീസിന് മേല്‍ പുതിയ റെയ്ഡുകള്‍ മൂലം വീണ്ടും ഭാരം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത്തരം റെയ്ഡുകള്‍ക്കായി സഹകരിക്കാന്‍ ലോക്കല്‍ സിവില്‍ റൈറ്റ്‌സ് അറ്റോര്‍ണിമാരും വളണ്ടിയര്‍മാരും സഹകരിക്കുന്നത് നിയമവ്യവസ്ഥക്ക് കടുത്ത ഭാരമാണുണ്ടാക്കുന്നത്. ഓഗസ്റ്റ് ഏഴിന് ഇവിടുത്തെ ഒരു ഫുഡ് പ്രൊസസിംഗ് യൂണിറ്റില്‍ ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ നടത്തിയ റെയ്ഡില്‍ 680 കുടിയേറ്റക്കാരെയായിരുന്നു പിടികൂടിയിരുന്നത്.

Other News in this category4malayalees Recommends