ഗ്രീന്‍ കുവൈറ്റ് 2019

ഗ്രീന്‍ കുവൈറ്റ് 2019

കുവൈറ്റ് : സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 'ഗ്രീന്‍ കുവൈറ്റ് 2019' എന്‍.ഇ.സി.കെ. അങ്കണ ത്തില്‍ വെച്ച് നടത്തുകയുണ്ടായി. ഒക്ടോബര്‍ 18 വെള്ളിയാഴ്ച്ച രാവിലെ, വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങിന്റെ ഉത്ഘാടനം എന്‍.ഈ.സി.കെ. ചെയര്‍മാന്‍ റവ. ഇമ്മാനുവേല്‍ ഗരീബ് നിര്‍വ്വഹിച്ചു. പിറന്ന നാടിനോടും അന്നം തരുന്ന നാടിനോടുമുള്ള പ്രതിബദ്ധതയുടെ തെളിവാണ് യുവജനപ്രസ്ഥാനത്തിന്റെ 'ഗ്രീന്‍ കുവൈറ്റ്'എന്നും ഭാവിതലമുറയോടുള്ള കരുതലാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇടവകയുടെ അസിസ്റ്റന്റ് വികാരി ഫാ. ലിജു പൊന്നച്ചന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിറ്റ് ലേ-വൈസ് പ്രസിഡന്റ് അജീഷ് തോമസ് സ്വാഗതവും കണ്‍വീനര്‍ ബിജു ഉളനാട് നന്ദി രേഖപ്പെടുത്തി. എന്‍.ഇ.സി.കെ. സെക്രട്ടറി റോയി യോഹന്നാന്‍, ഇടവക ട്രഷറാര്‍ മോനിഷ് ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സംരക്ഷണവും അതിലൂടെ ആഗോളതാപന ത്തെ ചെറുക്കുവാനുമുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിശാലമായ കാഴ്ച്ചപ്പാടിനു പിന്തുണ നല്‍കി കൊണ്ട് നടത്തിവരുന്ന പരിപാടിയുടെ ഭാഗമായി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് അങ്കണത്തില്‍ വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിച്ചു. എന്‍.ഇ. സി.കെ., അബ്ബാസിയ സെന്റ് ജോര്‍ജ്ജ് ചാപ്പല്‍, അബ്ബാസിയ ബസേലിയോസ് ഹാള്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിവിടങ്ങളില്‍ വിവിധയിനം ചെടികളുടെ സ്റ്റാളും ക്രമീകരിച്ചു.

Other News in this category



4malayalees Recommends