കോശി കെ. നൈനാന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

കോശി കെ. നൈനാന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: കോമല്ലൂര്‍ കളീക്കല്‍ പരേതരായ ഗീവര്‍ഗീസ് നൈനാന്റേയും, അന്നമ്മ നൈനാന്റേയും മകന്‍ കോശിക്കുഞ്ഞ് നൈനാന്‍ ന്യൂയോര്‍ക്കിലെ ബ്രോങ്ക്സില്‍ നിര്യാതനായി.


സുജ നൈനാന്‍ (കാരിക്കോട്, മാവേലിക്കര) ആണ് ഭാര്യ.

മക്കള്‍: Ajus Ninan, Gigio Ninan

മരുമക്കള്‍: Jaime Ninan, Swee Ninan

കൊച്ചുമക്കള്‍: Amara, Eaden, Akelan

സഹോദരങ്ങള്‍: കെ.എന്‍. ഗീവര്‍ഗീസ്, സാറാമ്മ വര്‍ഗീസ്.

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ മാര്‍ത്തോമാ യുവജനസഖ്യം കേന്ദ്ര ജനറല്‍ കമ്മിറ്റി മെമ്പര്‍, സെന്റ് തോമസ് ആശുപത്രി (കറ്റാനം) അഡൈ്വസറി കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1989-ല്‍ അമേരിക്കയില്‍ കുടിയേറിയ പരേതന്‍ ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ്, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹൗസിംഗ് അതോറിറ്റി എന്നീ ഡിപ്പാര്‍ട്ട്മെന്റുകളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ആദ്യകാലം മുതല്‍ അംഗമായിരുന്ന പരേതന്‍ സണ്‍ഡേ സ്‌കൂള്‍ സൂപ്രണ്ട്, സെക്രട്ടറി, ഭദ്രാസന അസംബ്ലി മെമ്പര്‍, ആത്മായ ശുശ്രൂഷകന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 23-നു ബുധനാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ ബ്രൗണ്‍സ് വിക് മെമ്മോറിയലില്‍ (Brunswick memorial Funeral Home, 454 Cranbury Road, East Brunswick, NJ) -വച്ചു പൊതുദര്‍ശനവും ഒക്ടോബര്‍ 24-നു വ്യാഴാഴ്ച രാവിലെ 8.30-നു സംസ്‌കാര ശുശ്രൂഷയും തുടര്‍ന്നു ഹോളിക്രോസ് Burial Park, South Brunswick, NJ സെമിത്തേരിയില്‍ സംസ്‌കാരവും നടത്തപ്പെടുന്നതാണ്.

മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത, ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്‌കോപ്പ എന്നിവര്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജോ നൈനാന്‍ (1- 646 784 7100), റവ. ബിജി മാത്യു (1 203 570 9084), ബെന്നി മാത്യു (1 914 434 3729).

സി.എസ് ചാക്കോ അറിയിച്ചതാണിത്.

Other News in this category4malayalees Recommends