സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു; മഞ്ചേശ്വരം മണ്ഡലം ഒഴികെയുള്ള എല്ലാ മണ്ഡലത്തിലും കനത്ത മഴ; ആശങ്കയില്‍ മുന്നണികള്‍

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു; മഞ്ചേശ്വരം മണ്ഡലം ഒഴികെയുള്ള എല്ലാ മണ്ഡലത്തിലും കനത്ത മഴ; ആശങ്കയില്‍ മുന്നണികള്‍
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ എഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറുമണിവരെയാണ്. എല്ലാ മണ്ഡലങ്ങളിലും മോക് പോളിംഗ് നടത്തിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

അതേസമയം മഞ്ചേശ്വരം മണ്ഡലം ഒഴികെയുള്ള എല്ലാ മണ്ഡലത്തിലും കനത്ത മഴ പെയ്യുന്നുണ്ട്. എറണാകുളത്ത് ദേശീയ പാതയിലടക്കം വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നത് പോളിംഗ് ശതമാനത്തെ കുറയ്ക്കുമോ എന്നുള്ള ആശങ്കയിലാണ് പാര്‍ട്ടികള്‍.

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇരുജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ 16 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് കൂടി ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

Other News in this category4malayalees Recommends