അച്ഛനും,അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം മഹാലക്ഷ്മി; മകള്‍ മഹാലക്ഷ്മിയുടെ ചിത്രം പങ്കുവെച്ച് ദിലീപ്; മീനാക്ഷിയുടെ കൈയില്‍ കുഞ്ഞു മഹാലക്ഷ്മി ഇരിക്കുന്ന ചിത്രവും വൈറല്‍

അച്ഛനും,അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം മഹാലക്ഷ്മി; മകള്‍ മഹാലക്ഷ്മിയുടെ ചിത്രം പങ്കുവെച്ച് ദിലീപ്; മീനാക്ഷിയുടെ കൈയില്‍ കുഞ്ഞു മഹാലക്ഷ്മി ഇരിക്കുന്ന ചിത്രവും വൈറല്‍

മകള്‍ മഹാലക്ഷ്മിയുടെ ചിത്രം പങ്കുവെച്ച് നടന്‍ ദിലീപ്. മകളുടെ ഒന്നാം ജന്മദിനമായിരുന്നു ഇന്നലെ. ഇതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചാണ് ദിലീപ് മകളുടെ ചിത്രം ആദ്യമായി പുറത്തുവിട്ടത്. പിറന്നാളാഘോഷത്തിനായി എടുത്ത ചിത്രമാണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

'ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും,അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം.' എന്ന തലക്കെട്ടോടെയാണ് ദിലീപ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ആയിരുന്നു ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് മകള്‍ പിറന്നത്. എന്നാല്‍ ഇതുവരെ മകളുടെ ചിത്രം ഇരുവരും പുറത്തുവിട്ടിരുന്നില്ല.

ദിലീപ്-മഞ്ജു വാര്യര്‍ ദമ്പതികളുടെ മകളായ മീനാക്ഷിയുടെ കൈയ്യില്‍ മഹാലക്ഷ്മി ഇരിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

Other News in this category4malayalees Recommends