ഒരു ബിരിയാണിയ്ക്ക് 55,000; വെള്ളത്തിന് 5000 രൂപ; 'ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതിന്' കിട്ടിയത് 4.32 ലക്ഷം രൂപയുടെ ബില്ല്; സംവിധായകന്‍ അനീഷ് ഉപാസന ഫേസ്ബുക്കില്‍ പങ്കുവെച്ച ബില്ല് കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

സംവിധായകന്‍ അനീഷ് ഉപാസന ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ബില്ലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. ബിരിയാണിയും ചോറും ഉള്‍പ്പടെയുള്ള 11 തരം ഭക്ഷണത്തിനും വെള്ളത്തിനുമായി 4.32 ലക്ഷം രൂപയാണ് ബില്‍. വെള്ളത്തിന് 5000 വും ബിരിയാണിയ്ക്ക് 55,000 ആണ് വില. എന്നാല്‍ ഇതൊന്നും ഇന്ത്യന്‍ രൂപയില്‍ അല്ല. സൊമാലിലാന്റ് ഷില്ലിങ്ങിലാണ്.

അവിടത്തെ കറന്‍സിയായ സൊമാലിലാന്റ് ഷില്ലിങ്ങിന് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്. 10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാല്‍ 1.22 ഇന്ത്യന്‍ രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസമാണ് ആവുന്നത്.

ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ ! എന്ന തലകെട്ടുമായിയാണ് അനീഷ് ഉപാസന ബില്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ബിരിയാണിയും മറ്റ് ഇന്ത്യന്‍ ഭക്ഷണങ്ങളും കഴിച്ചതിനാണ് ഈ ബില്‍ വന്നിരിക്കുന്നത്.

Other News in this category4malayalees Recommends