കുവൈത്ത് നഗരത്തില്‍ വൈകുന്നേരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജോക്കര്‍! ജോക്കറിന്റെ വേഷത്തിലെത്തി ജനങ്ങളില്‍ ഭീതി പരത്തിയ വ്യക്തി പിടിയില്‍

കുവൈത്ത് നഗരത്തില്‍ വൈകുന്നേരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജോക്കര്‍! ജോക്കറിന്റെ വേഷത്തിലെത്തി ജനങ്ങളില്‍ ഭീതി പരത്തിയ വ്യക്തി പിടിയില്‍

ബാറ്റ്മാന്‍ സീരിസിലൂടെ ഏറെ പ്രശസ്തി നേടിയ ജോക്കര്‍ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ചിത്രമാണ് ജോക്കര്‍. എങ്ങനെയാണ് ജോക്കര്‍ ഇത്ര ക്രൂരനായ വില്ലനിലേക്ക് എത്തിച്ചേര്‍ന്നതെന്നാണ് സിനിമ പറയുന്നത്്. ജോക്കര്‍ ഒരു ഭ്രാന്തുപോലെ ആളുകളെ പിടികൂടുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ ജോക്കറിന്റെ വേഷത്തില്‍ കുവൈറ്റ് സിറ്റിയില്‍ എത്തിയതിനെ കുറിച്ചാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. ഏറെ നാളുകളായി സിറ്റിയുടെ പല ഭാഗത്തും ആള്‍ക്കാര്‍ ഇയാളെ കണ്ടിരുന്നു. വൈകുന്നേരങ്ങളിലാണ് ജോക്കര്‍ വേഷത്തില്‍ ഇയാള്‍ പ്രത്യക്ഷപ്പെടുക. സോഷ്യല്‍ മീഡിയയിലും ഇയാളുടെ വീഡിയോയും ഫോട്ടോകളും വ്യാപകമായി പ്രചരിച്ചു.


തുടര്‍ച്ചയായി ഇയാള്‍ ഇങ്ങനെ പ്രത്യക്ഷപ്പെടുന്നത് കണ്ട് സംശയം തോന്നിയ ചിലര്‍ കുവൈറ്റ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതി ലഭിച്ച് അധികം താമസിയാതെ തന്നെ ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് ദുരുദ്ദേശമൊന്നും ഇല്ലെന്നും തമാശയ്ക്ക് വേണ്ടിയാണ് ഈ വേഷം കെട്ടിയതെന്നും പൊലീസിന് ബോധ്യപ്പെട്ടതിനാല്‍ ഇയാളെ പിന്നീട് വെറുതെ വിടുകയായിരുന്നു. ജോക്കര്‍ ചിത്രം ഇറങ്ങിയത് മുതല്‍ അത് ഹിംസയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പഴി കേട്ടിരുന്നു. അതിനാല്‍ തന്നെ ഇത്തരത്തില്‍ 'തമാശകള്‍' കാട്ടുന്നവരെ ജനം സംശയത്തോടെയും പേടിയോടെയുമാണ് കാണുന്നത്.

Other News in this category



4malayalees Recommends