ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കി പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നു; പരാതിയുമായി നടന്റെ അച്ഛന്‍; തന്റെ ഫോട്ടോവെച്ച് വൈവാഹിക വെബ്‌സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടന്റെ പരാതി

യുവനടന്‍ ഉണ്ണി മുകുന്ദന്റെ പേരില്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടികളെ ശല്യപ്പെടുത്തുകയും പറ്റിക്കുകയും ചെയ്യുന്നതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദന്‍ നായരാണ് ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

iam unni mukundan എന്നാണ് ഉണ്ണിയുടെ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകളുടെ പേര്. അതിനു സമാനമായി ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും iam.unnimukundan എന്നു വ്യാജ അക്കൗണ്ടുണ്ടാക്കിയായിരുന്നു പറ്റിക്കല്‍. ഉണ്ണിമുകുന്ദന്റെ അക്കൗണ്ട് എന്ന് പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കല്‍ പതിവാക്കുന്നതായി ശ്രദ്ധയില്‍പെട്ടുവെന്നും ഇത്തരം വ്യാജ പ്രവണതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് മുകുന്ദന്‍ നായര്‍ പരാതിയില്‍ പറയുന്നത്.

തന്റെ ഫോട്ടോവെച്ച് വൈവാഹിക വെബ്‌സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടന്‍ പരാതി നല്‍കിയിട്ടുണ്ട്.

Other News in this category4malayalees Recommends