മഞ്ചേശ്വരം നിമസഭാ ഉപതെരഞ്ഞെടുപ്പ്; കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

മഞ്ചേശ്വരം നിമസഭാ ഉപതെരഞ്ഞെടുപ്പ്; കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

മഞ്ചേശ്വരം നിമസഭാ ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 42-ാം ബൂത്തിലാണ് കള്ളവോട്ടിനുള്ള ശ്രമം നടന്നത്. പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ നബീസ എന്ന യുവതിയെ മഞ്ചേശ്വരം പോലീസാണ് കസ്റ്റഡിയിലെടുത്തത്. നബീസയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ല.


ബിഎല്‍ഒ നല്‍കിയ സ്ലിപ്പിന് പകരം പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ വോട്ടര്‍ സ്ലിപ്പുമായാണ് നബീസ പോളിങ് ബൂത്തില്‍ പ്രവേശിച്ചത്. ഇതോടെ വോട്ടര്‍പട്ടികയില്‍ പേരുള്ള നബീസ അല്ല ഇതെന്ന് ഒരു പാര്‍ട്ടിയുടെ ബൂത്ത് ഏജന്റ് പറയുന്നു. വോട്ട് ചെയ്യാന്‍ എത്തിയ നബീസ മുന്‍പ് ഇവിടുത്തെ വോട്ടറായിരുന്നു, എന്നാല്‍ ഇവരുടെ വിവാഹം കഴിഞ്ഞതോടെ ബൂത്ത് മാറി. മറ്റൊരാളുടെ വോട്ട് ചെയ്യാനാണ് ബൂത്തില്‍ എത്തിയിരിക്കുന്നതെന്നും ഏജന്റ് പരാതി ഉന്നയിച്ചു. ഈ പരാതി ശരിയാണോയെന്നു പ്രിസൈഡിങ് ഓഫീസര്‍ പരിശോധിച്ചു. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പ്രിസൈഡിങ് ഓഫീസര്‍ പോലീസിനെ വിവരം അറിയിച്ചത്.

പോലീസില്‍ നിന്നും പ്രിസൈഡിങ് ഓഫീസറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കള്ളവോട്ടിനുള്ള ശ്രമമാണ് നടന്നതെന്നു ജില്ലാ കളക്ടറും അറിയിച്ചു. അതേസമയം നബീസയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇതേപേരിലുള്ള മറ്റൊരു നബീസയ്ക്ക് 42-ാം ബൂത്തില്‍ വോട്ടുണ്ട്. എന്നാല്‍ ഇവര്‍ ഇതുവരെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടില്ല.

Other News in this category4malayalees Recommends