'ഭരണകക്ഷിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യനാണിത്'; വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ ഹരിയാനയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ട്രോളി രാഹുല്‍ ഗാന്ധി

'ഭരണകക്ഷിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യനാണിത്'; വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ ഹരിയാനയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ട്രോളി രാഹുല്‍ ഗാന്ധി

വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ ഹരിയാനയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് പാര്‍ട്ടിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഹരിയാനയിലെ അസന്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ബക്ഷിക് വിര്‍കിതിനെതിരെ രംഗത്തെത്തിയത്.


വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും വോട്ട് മുഴുവന്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നും തുറന്നുപറഞ്ഞ ബിജെപി സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ് ലഭിച്ചിരുന്നു. താന്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും എല്ലാ വോട്ടും ബിജെപിക്ക് തന്നെ ലഭിക്കുമെന്നും ബക്ഷിക് പറയുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ് അയച്ചത്. വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബിജെപിക്ക് ലഭിക്കുമെന്നും ആര് ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് താന്‍ അറിയുമെന്നും ബക്ഷിക് അണികളോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഈ വീഡിയോ കൂടി ട്വീറ്റ് ചെയ്ത കൊണ്ടായിരുന്നു രാഹുല്‍ രംഗത്തെത്തിയത്. ഭരണ കക്ഷിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യന്‍ ഇതാണെന്ന് പറയുന്നതാണ് രാഹുലിന്റെ ട്വീറ്റ്.

Other News in this category4malayalees Recommends