അനു സിത്താര, ഭാമ, മഞ്ജുപിളള, റിമി ടോമി...നടി സനുഷയുടെ സഹോദരനും ബാലതാരവുമായ സനൂപിന്റെ പേരില്‍ യുവാവ് വിളിച്ച് ശല്യം ചെയ്തത് നിരവധി നടിമാരെ; നടിമാരോട് സംസാരിച്ചത് അവരുടെ പല്ലിനെ കുറിച്ച്

അനു സിത്താര, ഭാമ, മഞ്ജുപിളള, റിമി ടോമി...നടി സനുഷയുടെ സഹോദരനും ബാലതാരവുമായ സനൂപിന്റെ പേരില്‍ യുവാവ് വിളിച്ച് ശല്യം ചെയ്തത് നിരവധി നടിമാരെ; നടിമാരോട് സംസാരിച്ചത് അവരുടെ പല്ലിനെ കുറിച്ച്

നടി സനുഷയുടെ സഹോദരനും ബാലതാരവുമായ സനൂപ് എന്ന വ്യാജേന വിളിച്ച് പറ്റിച്ചത് നിരവധി നടിമാരെ. അനു സിത്താര, ഭാമ, മഞ്ജുപിളള, റിമി ടോമി എന്നിങ്ങനെ നിരവധി നടിമാരെ സനുഷ് എന്ന വ്യാജേന വിളിച്ച് സല്ലപിച്ച വിരുതന്‍ പിടിയിലായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഒരു നടിയില്‍ നിന്നുമാണ് മറ്റു നടിമാരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.


കണ്ണൂര്‍ ടൗണ്‍ സി.ഐ. പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മലപ്പുറം പൊന്നാനി സ്വദേശി രാഹുല്‍ (22) പിടിയിലായത്. അനുജന്‍ തങ്ങളെ വിളിച്ച് അനാവശ്യം പറയുന്നതായും മറ്റു നടിമാരുടെ നമ്പര്‍ ചോദിക്കുന്നതായും പല നടിമാരും സനുഷയോട് പരാതി പറഞ്ഞിരുന്നു. ഫോണ്‍ നമ്പര്‍ പരിശോധിച്ച നടി ഇത് എന്റെ അനിയന്‍ അല്ലെന്ന് മറുപടി നല്‍കി. തുടര്‍ന്ന് ബാലനടന്റെ അച്ഛന്‍ കണ്ണൂര്‍ എസ്.പിക്ക് പരാതി നല്‍കി. കേസ് ടൗണ്‍ പൊലീസിന് കൈമാറി. നമ്പര്‍ അന്വേഷിച്ചതോടെ മലപ്പുറത്തെ ഒരു യുവാവിലെത്തി. എന്നാല്‍ ഇയാള്‍ ശാരീരിക പ്രശ്നമായി വീട്ടിലാണെന്നും വീട് മാറുന്നതിനിടെ സിം കാര്‍ഡ് നഷ്ടമായയെന്നും ബോദ്ധ്യമായി. അന്വേഷണ സംഘം സ്ഥിരം ലൊക്കേഷന്‍ പിന്തുടര്‍ന്നതോടെയാണ് പത്തൊമ്പതുകാരനില്‍ എത്തിയത്. സിനിമാക്കാരുമായി സൗഹൃദം കൂടാന്‍ ചെയ്തതാണെന്ന് ചോദ്യം ചെയ്യലിനിടെ ഇയാള്‍ പറഞ്ഞു. ടൗണ്‍ എസ്.ഐ ബാവിഷ്, നടനും പൊലീസുകാരനുമായ സഞ്ജയ് കണ്ണാടിപ്പറമ്പ് എന്നിവരാണ് പരാതി അന്വേഷിച്ചത്. പ്രതിയെ ഇന്ന് കണ്ണൂരിലെത്തിക്കും.

വാട്‌സാപ്പ് അക്കൗണ്ടില്‍ സനുഷയോടൊപ്പമുള്ള സനൂപിന്റെ ഫോട്ടോയാണ് പ്രൊഫൈല്‍ ആക്കിയിരുന്നത്. നടികളോട് മോശമായി പെരുമാറിയതായി പരാതികളില്ല. മഞ്ജു പിള്ള, റിമി ടോമി തുടങ്ങിയവരെയാണ് അവസാനം വിളിച്ചത്.

Other News in this category4malayalees Recommends