'മഹാബലിപുരം ബീച്ചില്‍ കടലിനോട് സംവദിക്കുമ്പോള്‍ മനസ്സില്‍ രൂപപ്പെട്ട വരികള്‍'; തന്റെ ഹിന്ദി കവിതയുടെ തമിഴ് ട്വിറ്ററില്‍ പങ്കുവെച്ച് മോദി; ഒപ്പം തമിഴ് ഭാഷയ്ക്ക് പ്രശംസയും

'മഹാബലിപുരം ബീച്ചില്‍ കടലിനോട് സംവദിക്കുമ്പോള്‍ മനസ്സില്‍ രൂപപ്പെട്ട വരികള്‍'; തന്റെ ഹിന്ദി കവിതയുടെ തമിഴ് ട്വിറ്ററില്‍ പങ്കുവെച്ച് മോദി; ഒപ്പം തമിഴ് ഭാഷയ്ക്ക് പ്രശംസയും

തമിഴ് ഭാഷയുടെ മഹത്വത്തെക്കുറിച്ച് പറഞ്ഞ് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് ഭാഷ മനോഹരമാണെന്നും തമിഴ് ജനത വ്യത്യസതരാണെന്നും മോദി പറഞ്ഞു. തന്റെ ഹിന്ദി കവിതയുടെ തമിഴ് ട്വിറ്ററില്‍ പങ്കുവെച്ചപ്പോള്‍ ലഭിച്ച കമന്റിന് മറുപടിയായാണ് മോദി തമിഴ് ഭാഷയെ പ്രകീര്‍ത്തിച്ചത്.


ലോകത്തെ ഏറ്റവും പുരാതനവും മഹത്തായതുമായ ഭാഷയില്‍ തന്റെ കവിത പങ്കുവെക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. രണ്ടാഴ്ച മുമ്പ് മഹാബലിപുരത്തെത്തിയപ്പോള്‍ രചിച്ച ഹിന്ദി കവിത മോദി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. മഹാബലിപുരം ബീച്ചില്‍ കടലിനോട് സംവദിക്കുമ്പോള്‍ മനസ്സില്‍ രൂപപ്പെട്ട വരികളാണ് മോദി കുറിച്ചത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചകള്‍ക്കായാണ് നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ പൈതൃക നഗരമായ മഹാബലിപുരത്തെത്തിയത്. ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചകള്‍ക്കിടയിലെ ഇടവേളയില്‍ ബീച്ചില്‍ ചവറ് പെറുക്കാനും മോദി സമയം കണ്ടെത്തിയിരുന്നു.

Other News in this category4malayalees Recommends