ഹാമര്‍ തലയില്‍ വീണു പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു; അപകടം നടന്നത് സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക് മീറ്റിനിടെ

ഹാമര്‍ തലയില്‍ വീണു പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു; അപകടം നടന്നത് സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക് മീറ്റിനിടെ

സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണു പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശി അഫീല്‍ ജോണ്‍സണാണു മരിച്ചത്. പാലാ സെന്റ് തോമസ് എച്ച്എസ്എസ് പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയാണ് അഫീല്‍.


ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. ഹാമര്‍ ത്രോ മത്സരം നടക്കുന്നതിനു സമീപത്തുതന്നെ ജാവലിന്‍ ത്രോ മത്സരവും നടന്നിരുന്നു. ജാവലിന്‍ മത്സരം കണ്ടുനിന്ന അഫീലിന്റെ തലയില്‍ ഹാമര്‍ പറന്നു വന്നിടിക്കുകയായിരുന്നു. തലയോട്ടി പൊട്ടിച്ചിതറി തലച്ചോര്‍ ഉള്ളിലേക്ക് അമര്‍ന്ന നിലയിലായിരുന്നു. അഫീലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി എങ്കിലും ആരോഗ്യനില ഗുരുതരമായി തുടര്‍ന്നു. ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് ജോണ്‍സണ്‍ ജോര്‍ജിന്റെ മകനാണ് അഫീല്‍.

Other News in this category



4malayalees Recommends