കാനഡയില്‍ പൊതുതെരഞ്ഞെടുപ്പ് ഈ വരുന്ന തിങ്കളാഴ്ച; ട്രൂഡ്യൂവിന് രണ്ടാമൂഴം ലഭിക്കുമോയെന്നുറപ്പില്ല; നിലവില്‍ കണ്‍സര്‍വേറ്റീവ് നേതാവ് സ്‌കീറിന് സാധ്യതയുണ്ടെങ്കിലും വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ പരാജയം; കുടിയേറ്റം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം

കാനഡയില്‍ പൊതുതെരഞ്ഞെടുപ്പ് ഈ വരുന്ന തിങ്കളാഴ്ച; ട്രൂഡ്യൂവിന് രണ്ടാമൂഴം ലഭിക്കുമോയെന്നുറപ്പില്ല; നിലവില്‍ കണ്‍സര്‍വേറ്റീവ് നേതാവ് സ്‌കീറിന് സാധ്യതയുണ്ടെങ്കിലും വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ പരാജയം; കുടിയേറ്റം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം
കാനഡയില്‍ പൊതുതെരഞ്ഞെടുപ്പ് ഈ വരുന്ന തിങ്കളാഴ്ച നടക്കാന്‍ പോവുകയാണ്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവിന് രണ്ടാമതും മന്ത്രിസഭ രൂപീകരിക്കാന്‍ സാധിക്കുമോയെന്ന് നിശ്ചയിക്കുന്നതിനുള്ള നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. ഇത്തരത്തില്‍ ഒരു പ്രാവശ്യം പ്രധാനമന്ത്രിയായവരെ വീണ്ടും തെരഞ്ഞെടുത്ത ചരിത്രം കാനഡയ്‌ക്കേറെയുണ്ട്.എന്നാല്‍ അടുത്തിടെ ഉണ്ടായ വിവാദങ്ങളും അഴിമതികളും ട്രൂഡ്യൂവിന്റെ ജനപ്രീതി കുറച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ എന്നത്തെയും പോലെ കുടിയേറ്റം നിര്‍ണായക വിഷയമായി നിലനില്‍ക്കുന്നുണ്ട്.

ഇതിനാല്‍ കണ്‍സര്‍വേറ്റീവ് നേതാവ് ആന്‍ഡ്ര്യൂ സ്‌കീറിനോട് കടുത്ത പോരാട്ടം ട്രൂഡ്യൂ നടത്തേണ്ടി വരുമെന്നുറപ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കാനഡയിലെ തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടി നേതാക്കന്‍മാരുടെ വ്യക്തിപരമായ പ്രവര്‍ത്തനങ്ങളും സ്വഭാവവും വോട്ട് നേടുന്നതില്‍ നിര്‍ണായകമായ സ്വാധീന ശക്തിയായി വര്‍ത്തിക്കാറുള്ളതിനാല്‍ ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പും തികച്ചും മത്സരാത്മകമാകുമെന്നുറപ്പാണ്.

പ്രധാനമായും ആറ് പാര്‍ട്ടികളിലെ നേതാക്കന്‍മാരാണ് മത്സരരംഗത്തുള്ളതെങ്കിലും 47കാരനായ ട്രൂഡ്യൂവും 40കാരനായ സ്‌കീറും തമ്മിലായിരിക്കും പ്രധാനമത്സരം അരങ്ങേറുക.ദീര്‍ഘകാലം പ്രധാനമന്ത്രിയായിരുന്ന പീറെ എലിയട്ട് ട്രൂഡ്യൂവിന്റെ പുത്രനായ ജസ്റ്റിന്‍ ട്യൂഡ്യൂ 2015ല്‍ ആദ്യം പ്രധാനമന്ത്രിയായപ്പോള്‍ ഏറെ പ്രതീക്ഷകള്‍ ഉയര്‍ന്ന് വന്നിരുന്നു. രാജ്യത്തെ വൈവിധ്യം ഉറപ്പാക്കുന്നതിലും അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിലും കാര്‍ബണിന് ദേശീയവ്യാപകമായി ഒരു വില ഏര്‍പ്പെടുത്തിയതും റിക്രിയേഷണല്‍ കനാബി നിയമാനുസൃതമാക്കിയതുമായ വിപ്ലവകരമായ നടപടികള്‍ ട്രൂഡ്യൂവിനെ ജനപ്രിയനാക്കിയിരുന്നു.

ഇതിന് പുറമെ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് ദശാബ്ദങ്ങള്‍ക്കിടെ ഏറ്റവും കുറയ്ക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.എന്നാല്‍ സമീപകാലത്തുണ്ടായ ചില വിവാദങ്ങളും ദുഷ്‌പേരും ട്രൂഡ്യൂവിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.2017ല്‍ പാര്‍ട്ടിയുടെ നേതാവായെങ്കിലും വ്യാപകമായ രീതിയില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ സ്‌കീര്‍ വേണ്ടത്ര വിജയിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന് മുന്നില്‍ ഈ തെരഞ്ഞെടുപ്പില്‍ ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്.

Other News in this category



4malayalees Recommends