യുഎസിലേക്കെത്തിയ അസൈലം സീക്കര്‍മാരുടെയും നിയമവിരുദ്ധകുടിയേറ്റക്കാരുടെയും ഡിഎന്‍എ ശേഖരിക്കുന്നത് നിര്‍ബന്ധമാക്കുന്നു; ഇവ എഫ്ബിഐ ഡാറ്റാബേസിലേക്ക് കൂട്ടിച്ചേര്‍ക്കും; നിയമപരമായി എത്തിയവരെ ഡിഎന്‍എ പരിശോധനയില്‍ നിന്നൊഴിവാക്കും

യുഎസിലേക്കെത്തിയ അസൈലം സീക്കര്‍മാരുടെയും നിയമവിരുദ്ധകുടിയേറ്റക്കാരുടെയും ഡിഎന്‍എ ശേഖരിക്കുന്നത് നിര്‍ബന്ധമാക്കുന്നു; ഇവ എഫ്ബിഐ ഡാറ്റാബേസിലേക്ക് കൂട്ടിച്ചേര്‍ക്കും; നിയമപരമായി എത്തിയവരെ ഡിഎന്‍എ പരിശോധനയില്‍ നിന്നൊഴിവാക്കും

ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന അസൈലം സീക്കര്‍മാരില്‍ നിന്നും നിയമവിരുദ്ധകുടിയേറ്റക്കാരില്‍ നിന്നും ഡിഎന്‍എ ശേഖരിക്കുന്ന നടപടികള്‍ക്ക് ട്രംപ് ഭരണകൂടം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യാപകമായ ഒരു എഫ്ബിഐ ഡാറ്റാബേസിലേക്ക് കൂട്ടിച്ചേര്‍ക്കാനും ട്രംപ് ഭരണകൂടം പദ്ധതിയിടുന്നുണ്ട്. ക്രിമിനലുകളെ വേട്ടയാടുന്നതിന് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉപയോഗിക്കുന്ന ഡാറ്റാബേസിലേക്കാണ് ഇത്തരം ഡിഎന്‍എ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഫീഷ്യല്‍ വെളിപ്പെടുത്തുന്നു.

ഔദ്യോഗിക എന്‍ട്രി പോയിന്റുകള്‍ കടന്നെത്തുന്നവരുടെയും താല്‍ക്കാലികമായി തടഞ്ഞ് വച്ചവരുടെയും ഡിഎന്‍എ ശേഖരിക്കുന്നത് നിര്‍ബന്ധമാക്കുന്നതിന് വഴിയൊരുക്കുന്ന നിയമഭേദഗതികള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് തിങ്കളാഴ്ച പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ കര്‍ക്കശ നിയമം നിയമപരമായി യുഎസില്‍ വസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് മേലും അല്ലെങ്കില്‍ നിയമപരമായി യുഎസിലേക്ക് കടന്നവരിലും പ്രയോഗിക്കില്ലെന്നാണ് ഈ ഒഫീഷ്യല്‍ വെളിപ്പെടുത്തുന്നത്.

ഇതിന് പുറമെ 14 വയസില്‍ കുറവുള്ള കുട്ടികളെയും ഈ കടുത്ത നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഒഫീഷ്യല്‍ ക്രോസിംഗുകളിലൂടെ ഇവിടേക്കെത്തിയ അസൈലം സീക്കര്‍മാരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഈ ഒഫീഷ്യല്‍ അസോസിയേറ്റഡ് പ്രസിനോടാണ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച നിയമങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പാണ് ഈ നിര്‍ണായക നീക്കത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരിക്കുന്നതെന്നതും പ്രാധാന്യമര്‍ഹിക്കുന്നു.

Other News in this category



4malayalees Recommends