ഓസ്‌ട്രേലിയയില്‍ ഇംഗ്ലീഷ്-ടെസ്റ്റ് പ്രൊവൈഡറായ പിയാര്‍സന്‍ അഞ്ച് പുതിയ സെന്ററുകള്‍ തുറന്നു; പിടിഇ സെന്ററുകളുടെ എണ്ണം 31 ആക്കി ഉയര്‍ത്തി; ലക്ഷ്യം റീജിയണല്‍ ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റത്തെ പിന്തുണക്കല്‍

ഓസ്‌ട്രേലിയയില്‍ ഇംഗ്ലീഷ്-ടെസ്റ്റ് പ്രൊവൈഡറായ പിയാര്‍സന്‍ അഞ്ച് പുതിയ സെന്ററുകള്‍ തുറന്നു; പിടിഇ സെന്ററുകളുടെ എണ്ണം 31 ആക്കി ഉയര്‍ത്തി;  ലക്ഷ്യം റീജിയണല്‍ ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റത്തെ പിന്തുണക്കല്‍
ഇംഗ്ലീഷ്-ടെസ്റ്റ് പ്രൊവൈഡറായ പിയാര്‍സന്‍ ഓസ്‌ട്രേലിയയില്‍ അഞ്ച് പുതിയ സെന്ററുകള്‍ തുറന്നു. റീജിയണല്‍ ഓസ്‌ട്രേലിയയിലേക്ക് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സും വിദേശ തൊഴിലാളികളും കൂടുതലായി എത്തിച്ചേരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമാണ് ഈ സെന്ററുകളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പിയാര്‍സന്‍ പറയുന്നത്. ഇത്തരത്തില്‍ അഞ്ച് സെന്ററുകള്‍ കൂടുതലായി തുറന്നതിന് പുറമെ പിയാര്‍സന്‍ ടെസ്റ്റ് ഇംഗ്ലീഷ് അഥവാ പിടിഇ സെന്ററുകളുടെ എണ്ണം 31 ആക്കി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

ഹോബര്‍ട്ട്(ടാസ്മാനിയ), കയേണ്‍സ്(ക്യൂന്‍സ്ലാന്‍ഡ്), ഗീലോംഗ്(വിക്ടോറിയ), കാന്‍ബറ(ആക്ട്), ഡാര്‍വിന്‍ (നോര്‍ത്തേണ്‍ ടെറിട്ടെറി) എന്നിവിടങ്ങളിലാണ് പുതുതായി അഞ്ച് പുതിയ സെന്ററുകള്‍ പിയാര്‍സന്‍ തുറന്നിരിക്കുന്നത്. ഇംഗ്ലീഷ് ടെസ്റ്റിംഗ് ആവശ്യമാണെന്ന് അറിയിച്ച് കൊണ്ട് പ്രതികരിക്കുന്ന വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചതിനാലാണ് ഇത്തരത്തില്‍ പുതിയ സെന്ററുകള്‍ തുറന്നിരിക്കുന്നതെന്നാണ് പിടിഇ അക്കാദമിക് ഹെഡായ സാഷ ഹാംപ്‌സന്‍ പ്രതികരിച്ചിരിക്കുന്നത്.

റീജിയണല്‍ ഓസ്‌ട്രേലിയയിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെയും വിദേശ വിദ്യാര്‍ത്ഥികളെയും എത്തിക്കുന്നതിന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് നിലവില്‍ നടത്തുന്ന പ്രക്രിയയെ പിന്തുണക്കുന്നതിനാണ് പിടിഇ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.ഓസ്‌ട്രേലിയയിലേക്കെത്തുന്ന സ്‌കില്‍ഡ് ഫോറിന്‍ വര്‍ക്കര്‍മാരുടെ എണ്ണം വര്‍ധിച്ചതാണ് ഇത്തരം സെന്ററുകളുടെ ആവശ്യകത വര്‍ധിപ്പിച്ചിരിക്കുന്നതെന്നും സാഷ പറയുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ ഡെസ്റ്റിനേഷന്‍ ഓസ്‌ട്രേലിയ പ്രോഗ്രാം ലോഞ്ച് ചെയ്തതും ഇത്തരം സര്‍വീസുകളുടെ ആവശ്യക വര്‍ധിപ്പിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends