ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പ് ദിവസങ്ങള്‍ക്കകം ലഭിക്കും; ഇന്ത്യക്കാരിയായ സുഖ്പാല്‍ കൗറിന് പൗരത്വം ലഭിച്ചത് 55 ദിവസം കൊണ്ട്; സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിനുള്ള ഏറ്റവും അടുത്ത സ്‌പോട്ട് തേടുക; ടെസ്റ്റില്‍ പരമാവധി നല്ല പ്രകടനം കാഴ്ച വയ്ക്കുക

ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പ് ദിവസങ്ങള്‍ക്കകം ലഭിക്കും; ഇന്ത്യക്കാരിയായ സുഖ്പാല്‍ കൗറിന് പൗരത്വം ലഭിച്ചത് 55 ദിവസം കൊണ്ട്; സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിനുള്ള ഏറ്റവും അടുത്ത സ്‌പോട്ട് തേടുക; ടെസ്റ്റില്‍ പരമാവധി നല്ല പ്രകടനം കാഴ്ച വയ്ക്കുക
വര്‍ഷം തോറും നിരവധി പേര്‍ ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പിന് അപേക്ഷകള്‍ സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ലഭിക്കുന്നതിന് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. മറ്റ് ചിലര്‍ക്കാകട്ടെ ദിവസങ്ങള്‍ക്കം ഇത് ലഭിക്കുന്നുമുണ്ട്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്ത്യന്‍ കുടിയേറ്റക്കാരിയായ സുഖ്പാല്‍ കൗര്‍.അപേക്ഷ സമര്‍പ്പിച്ച് വെറും 55 ദിവസങ്ങള്‍ക്കകമാണ് ഇവര്‍ക്ക് ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പ് ലഭിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിലെ കൃത്യതയും തുടര്‍ന്ന് നടത്തുന്ന നീക്കങ്ങളുമാണ് ഇത്തരത്തില്‍ വേഗത്തില്‍ ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പ് ലഭിക്കുന്നതിന് വഴിയൊരുക്കുന്നതെന്നറിയുക. ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പ് ലഭിക്കുന്നതിനായി സിറ്റിസണ്‍ഷിപ്പ് ടെസ്റ്റ് പാസാകേണ്ടതുണ്ട്. ഓസ്‌ട്രേലിയയെക്കുറിച്ചും ഇവിടുത്തെ സിറ്റിസണ്‍ഷിപ്പിനെക്കുറിച്ചുമുള്ള നിങ്ങളുടെ അറിവാണീ ടെസ്റ്റിലൂടെ നിര്‍ണയിക്കപ്പെടുന്നത്.

ഇതിന് പുറമെ നിങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുളള കഴിവുകളും ഇതിലൂടെ അളക്കുന്നതാണ്. ഈ ടെസ്റ്റ് ഒരു മള്‍ട്ടിപ്പിള്‍ ചോയ്‌സ് ടെസ്റ്റാണ്. 20 ചോദ്യങ്ങളുള്ള ഈ ടെസ്റ്റിലൂടെ ഓസ്‌ട്രേലിയയെക്കുറിച്ചും ഇവിടുത്തെ ജനങ്ങളെക്കുറിച്ചുമുള്ള നിങ്ങളുടെ അറിവാണ് അളക്കുന്നത്. ഓസ്‌ട്രേലിയയിലെ ഭരണക്രമം, ഇവിടുത്തെ പൗരന്‍മാരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള അപേക്ഷകരുടെ അറിവ് തുടങ്ങിയവയും ഈ ടെസ്റ്റിലൂടെ നിര്‍ണയിക്കപ്പെടും.സുഖ്പാല്‍ കൗര്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റ് പാസായിരിക്കുന്നത് 100 ശതമാനം മാര്‍ക്കോടെയാണ്. ഏറ്റവും വേഗത്തില്‍ പൗരത്വം ലഭിക്കുന്നതിനുള്ള ഒരു വഴി ഈ ടെസ്റ്റിനുള്ള ഏറ്റവും അടുത്ത സ്‌പോട്ടുകള്‍ തേടുകയാണ്.ഇതിനായി നിരന്തരം വെബ്‌സൈറ്റ് പരിശോധിച്ചിരിക്കണം.

Other News in this category4malayalees Recommends