മേരി ഇഗ്‌നേഷ്യസിന് വെള്ളിയാഴ്ച എഡിംഗ്ടണില്‍ അന്ത്യയാത്രാമൊഴിയേകും....

മേരി ഇഗ്‌നേഷ്യസിന് വെള്ളിയാഴ്ച എഡിംഗ്ടണില്‍ അന്ത്യയാത്രാമൊഴിയേകും....

യുക്മ കുടുംബത്തെ ഒന്നാകെ വേദനയിലാക്കി കഴിഞ്ഞ ദിവസം നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ യുക്മയുടെ ഏറ്റവും പ്രിയങ്കരനായ ഇഗ്‌നേഷ്യസ് പെട്ടയിലിന്റെ പ്രിയ പത്‌നി മേരി ഇഗ്‌നേഷ്യസ് ഭൗതിക ശരീരം ഉറ്റവര്‍ക്കും ബന്ധു ജനങ്ങള്‍ക്കും യുക്മ കുടുംബാംഗങ്ങള്‍ക്കും അന്തിമോപചാരമര്‍പ്പിക്കുന്നതിന് വേണ്ടി എഡിംഗ്ടണ്‍ ആബി സെന്റ് തോമസ് & എഡ്മണ്ട് ഓഫ് കാന്റര്‍ബറി ഇടവക ദേവാലയത്തില്‍ കൊണ്ടുവരും.


കഴിഞ്ഞ കാലങ്ങളില്‍ ദിവ്യബലിയില്‍ ചേച്ചി പങ്കെടുത്തിരുന്ന ഇടവക ദേവാലയത്തില്‍ എത്തിക്കുന്ന ഭൗതിക ശരീരത്തിന് യു കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നാനാതുറകളില്‍ പെട്ട നൂറ് കണക്കിനാളുകള്‍ അവസാനമായി കാണുവാനും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും കടന്നു വരും. വെള്ളിയാഴ്ച ദിവ്യബലിക്ക് ശേഷം നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ശേഷമായിരിക്കും യു കെ പൊതു സമൂഹം മേരി ചേച്ചിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നത്. മൃതദേഹം പിന്നീട് നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കും. ഇഗ്നേഷ്യസ് മേരി ദമ്പതികള്‍ക്ക് ജസ്റ്റിന്‍, ജൂബിന്‍ എന്നിങ്ങനെ 2 മക്കളാണുള്ളത്.

യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ ആദ്യത്തെ പ്രസിഡന്റും യുക്മയെ മിഡ്‌ലാര്‍ഡ്‌സ് റീജിയനില്‍ വളര്‍ത്തി ശക്തിയാക്കിയ യുക്മ കുടുംബത്തിന്റെ സഹയാത്രികനുമായ ഇഗ്നേഷ്യസ് ചേട്ടന്റെ കുടുംബത്തിന്റെ വേര്‍പാടിന്റെ വേദന യുക്മ കുടുംബത്തിന്റെ കൂടിയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കൂടിയ യുക്മ ദേശീയ നിര്‍വ്വാഹക സമിതി യോഗം ശ്രീമതി. മേരി ഇഗ്‌നേഷ്യസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് ആരംഭിച്ചത്. പരേതയുടെ നിര്യാണത്തില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയില്‍ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നതിനൊപ്പം ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

പൊതുദര്‍ശനം നടക്കുന്ന ദിവസം 25/10/19 വെള്ളിയാഴ്ച 11.45 am

ദേവാലയത്തിന്റെ വിലാസം:-

ERDINGTON ABBEY -

PARISH OF SS THOMAS AND EDMUND OF CANTERBURY,

SUTTON ROAD, ERDINGTON,

BIRMINGHAM,

WEST MIDLANDS,

B23 6QL.


Other News in this category



4malayalees Recommends