ഇനി ദാദ യുഗം; ബിസിസിഐയുടെ പുതിയ പ്രസിഡന്റായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഇന്ന് ഗാംഗുലി ചുമതലയേറ്റു

ഇനി ദാദ യുഗം; ബിസിസിഐയുടെ പുതിയ പ്രസിഡന്റായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഇന്ന് ഗാംഗുലി ചുമതലയേറ്റു

ബിസിസിഐയുടെ പുതിയ പ്രസിഡന്റായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഇന്ന് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടക്കുന്ന ബോര്‍ഡിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്. ഇക്കാര്യം ബിസിസിഐ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടു. ബിസിസിഐയുടെ 39ാം പ്രസിഡന്റാണ് ഗാംഗുലി


പത്ത് മാസമായിരിക്കും ഗാംഗുലിയുടെ ഭരണ കാലാവധി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. ബിസിസിഐ ഭാരവാഹിയാവുന്ന മൂന്നാമത്തെ മലയാളിയാണ് ജയേഷ് ജോര്‍ജ്ജ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാ സെക്രട്ടറിയും മുന്‍ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിന്റെ സഹോദഹരന്‍ അരുണ്‍ ധുമാല്‍ ട്രഷററുമാകും. ബ്രിജേഷ് പട്ടേലാണ് ഐപിഎല്‍ ചെയര്‍മാന്‍. ഠാക്കൂര്‍, എന്‍. ശ്രീനിവാസന്‍ പക്ഷങ്ങള്‍ ഒത്തുതീര്‍പ്പില്‍ എത്തിയതോടെ എതിരില്ലാതെയാണ് എല്ലാഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ടത്.

Other News in this category



4malayalees Recommends