ട്രംപിനെ തോല്‍പ്പിക്കാന്‍ അരയും തലയും മുറുക്കി കുടിയേറ്റ വോട്ടര്‍മാര്‍; രണ്ടാമൂഴത്തിനായി ട്രംപ് ശ്രമിച്ചാല്‍ ബാലറ്റിലൂടെ എതിര്‍ക്കുമെന്ന് കുടിയേറ്റക്കാരായ പുതു പൗരന്‍മാര്‍; കാരണം ട്രംപ് കുടിയേറ്റക്കാരോട് പുലര്‍ത്തുന്ന ശത്രുതാപരമായ നയങ്ങള്‍

ട്രംപിനെ തോല്‍പ്പിക്കാന്‍ അരയും തലയും മുറുക്കി കുടിയേറ്റ വോട്ടര്‍മാര്‍; രണ്ടാമൂഴത്തിനായി ട്രംപ് ശ്രമിച്ചാല്‍  ബാലറ്റിലൂടെ എതിര്‍ക്കുമെന്ന് കുടിയേറ്റക്കാരായ പുതു പൗരന്‍മാര്‍; കാരണം ട്രംപ് കുടിയേറ്റക്കാരോട് പുലര്‍ത്തുന്ന ശത്രുതാപരമായ നയങ്ങള്‍

വീണ്ടും യുഎസ് പ്രസിഡന്റാകുന്നതിന് ട്രംപ് ശ്രമിച്ചാല്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ വോട്ട് ചെയ്യാന്‍ രംഗത്തിറങ്ങുന്ന കുടിയേറ്റക്കാരായ വോട്ടര്‍മാരുടെ എണ്ണമേറുമെന്ന് പുതിയ റിപ്പോര്‍ട്ട്. എം.ഒ. കാംപ്‌ബെല്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നടക്കുന്ന നാച്വറലൈസേഷന്‍ സെറിമണികളില്‍ പങ്കെടുത്ത് അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്ന നിരവധി കുടിയേറ്റക്കാര്‍ തങ്ങളില്‍ വളര്‍ന്ന് വരുന്ന ട്രംപ് വിരുദ്ധ വികാരം വെളിപ്പെടുത്തി മുന്നോട്ട് വരുന്നത് ഈ സാധ്യതയ്ക്കുള്ള തെളിവായി എടുത്ത് കാട്ടപ്പെടുന്നുണ്ട്.


കഴിഞ്ഞ മാസം ഇവിടെ യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് കെയ്ത്ത് പി എല്ലിസനിന്റെ നേതൃത്വത്തില്‍ നടന്ന സിറ്റിസണ്‍ഷിപ്പ് സെറിമണിയില്‍ നൂറിലധികം രാജ്യങ്ങളില്‍ നിന്നായുള്ള 2155 കുടിയേറ്റക്കാരായിരുന്നു യുഎസ് പൗരത്വം സ്വീകരിച്ചിരുന്നത്. പൗരത്വം ലഭിച്ചതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇവര്‍ക്ക് അവകാശം ലഭിച്ചിരിക്കുകയാണ്. ഇവരില്‍ മിക്കവരും ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായാണ് പ്രതികരിച്ചിരിക്കുന്നത്.

അതിനാല്‍ അടുത്ത ഇലക്ഷനില്‍ ട്രംപ് വീണ്ടും മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്യുമെന്നും ഇവര്‍ മുന്നറിയിപ്പേകുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ യുഎസില്‍ നാച്വറലൈസ്ഡ് കുടിയേറ്റക്കാര്‍ വോട്ട് ചെയ്യാന്‍ അവകാശം നേടുന്നത് വര്‍ധിച്ചിരിക്കുകയാണ്. ഓരോ വര്‍ഷവും യുഎസില്‍ ഏഴ് ലക്ഷത്തോളം വിദേശികളാണ് പൗരത്വം നേടിക്കൊണ്ടിരിക്കുന്നത്. യുഎസില്‍ ജനിച്ചവര്‍ക്ക് തുല്യമായ എല്ലാ നിയമപരമായ അവകാശങ്ങളും നാച്വറലൈസ്ഡ് സിറ്റിസണ്‍സിനുണ്ട്. ഇവര്‍ക്ക് യുഎസ് പ്രസിഡന്റാവാന്‍ കഴിയില്ലെന്ന നിബന്ധനയുണ്ടെന്നേയുള്ളൂ.

Other News in this category



4malayalees Recommends