റാസല്‍ഖൈമയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസുമായി സ്‌പൈസ് ജെറ്റ്; ഡിസംബറില്‍ സര്‍വീസിന് തുടക്കം കുറിക്കും

റാസല്‍ഖൈമയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസുമായി സ്‌പൈസ് ജെറ്റ്; ഡിസംബറില്‍ സര്‍വീസിന് തുടക്കം കുറിക്കും

റാസല്‍ഖൈമയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസുമായി ഇന്ത്യന്‍ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ്. റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളവുമായി സ്‌പൈസ് ജെറ്റ് ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ഡിസംബറില്‍ സര്‍വീസിന് തുടക്കം കുറിക്കും.


പ്രതിവാരം അഞ്ച് സര്‍വീസുകളായിരിക്കും ദല്‍ഹിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് സ്‌പൈസ് ജെറ്റിനുണ്ടാവുക. ഭാവിയില്‍ സര്‍വീസുകളുടെ എണ്ണം വ്യാപിപ്പിക്കുമെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിങ്ങ് പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ ചെലവു കുറഞ്ഞ പുതിയ വിമാന കമ്പനിക്ക് സ്‌പൈസ് ജെറ്റ് അപേക്ഷ നല്‍കിയതായും അനുമതി ലഭിച്ചാല്‍ അടുത്ത വര്‍ഷം തന്നെ സര്‍വീസ് ആരംഭിക്കുമെന്നും സ്‌പൈസ് ജെറ്റ് അധികൃതര്‍ വെളിപ്പെടുത്തി.

റാസല്‍ഖൈമ കേന്ദ്രമായി ചെലവുകുറഞ്ഞ വിമാന കമ്പനി വരുന്നത് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകുമെന്നും കമ്പനി വ്യക്തമാക്കി. ആറു മാസത്തിനകം പുതിയ കമ്പനിക്ക് അനുമതി ലഭിച്ചേക്കും എന്നാണ് പ്രതീക്ഷ. റാസല്‍ഖൈമ കേന്ദ്രമായി യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താനും കൂടുതല്‍ വിമാനങ്ങള്‍ ഉറപ്പാക്കാനും സ്‌പൈസ് ജെറ്റിന് പദ്ധതിയുണ്ട്.

Other News in this category



4malayalees Recommends