വിവാഹ വാഗ്ദാനം നല്‍കി യുവതികളെ വശത്താക്കും; പിന്നീട് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊടും വിഷമായ സയനൈഡ് നല്‍കി കൊലപ്പെടുത്തും; സയനൈഡ് മോഹന്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി കൊന്നത് 20 യുവതികളെ; ഒടുവില്‍ വധശിക്ഷ

വിവാഹ വാഗ്ദാനം നല്‍കി യുവതികളെ വശത്താക്കും; പിന്നീട് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊടും വിഷമായ സയനൈഡ് നല്‍കി കൊലപ്പെടുത്തും;  സയനൈഡ് മോഹന്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി കൊന്നത് 20 യുവതികളെ; ഒടുവില്‍ വധശിക്ഷ

വിവാഹ വാഗ്ദാനം നല്‍കി യുവതികളെ വശത്താക്കുകയും ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊടും വിഷമായ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും ചെയ്ത പരമ്പരക്കൊലയാളിക്ക് വധശിക്ഷ. പതിനേഴാമത്തെ കൊലക്കേസിലാണ് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. നേരത്തെ മൂന്ന് കേസുകളില്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. മറ്റ് 13 കേസുകളില്‍ ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി മോഹനന് വിധിച്ചത്.


കേരളത്തിന്റെ തൊട്ടയല്‍പക്കമായ കര്‍ണാടകയിലെ മംഗളൂരുവില്‍ ബണ്ട്വാള്‍ കന്യാനയിലെ കായിക അധ്യാപകനായിരുന്ന മോഹന്‍കുമാര്‍ 2003-2009 കാലയളവില്‍ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണു സയനൈഡ് നല്‍കി അതിക്രൂരമായി കൊന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകങ്ങള്‍. 20 കൊലക്കേസുകളുടെയും വിചാരണ നടക്കുകയാണ്. 16 എണ്ണത്തിലും മോഹന്‍ കുറ്റക്കാരനാണെന്നു നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കാസര്‍കോട് ഉപ്പള സ്വദേശിനിയായ സംഗീത അധ്യാപിക പൂര്‍ണിമയെ കൊന്ന കേസില്‍ സെപ്റ്റംബര്‍ 25ന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചതാണു മുന്‍പത്തെ ശിക്ഷാവിധി. ഗര്‍ഭ നിരോധന ഗുളികയാണെന്നു പറഞ്ഞു സയനൈഡ് നല്‍കി കൊന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു രീതി.

കര്‍ണാടകത്തിലെ ബണ്ട്വാള്‍ ബലെപുനിയിലെ അങ്കണവാടി ജീവനക്കാരിയായ ശശികലയെ കൊലപ്പെടുത്തിയ കേസ് ഇയാള്‍ ചെയ്ത പതിനേഴാമത്തെ കൊലപാതകം. ആറം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സയ്യിദുന്നിസയാണ് വധശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, കൊലപാതകം, വിഷം കുടിപ്പിക്കല്‍, കവര്‍ച്ച, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളിലാണ് കോടതി വധശിക്ഷ വിധിച്ചത്.

പൂജയ്‌ക്കെന്നു പറഞ്ഞു മുറിയില്‍ നിന്നിറങ്ങി. ഗര്‍ഭ നിരോധന ഗുളിക എന്ന പേരില്‍ നല്‍കിയതു സയനൈഡ് ഗുളിക. ഛര്‍ദിയും ക്ഷീണവും ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ വിശ്രമമുറിയില്‍ പോയി കഴിക്കാന്‍ ആവശ്യപ്പെട്ടു. ബസ് സ്റ്റാന്‍ഡിലെ വിശ്രമ മുറിയില്‍ ചെന്നു ഗുളിക കഴിച്ച ഉടന്‍ ഇവര്‍ കുഴഞ്ഞുവീണു മരിച്ചു. പിന്നാലെ മോഹന്‍ ഹോട്ടലിലെത്തി ആഭരണങ്ങളെടുത്തു നാട്ടിലേക്കു മടങ്ങി. ഈ കേസിലാണു ഇതിനു മുന്‍പു കുറ്റക്കാരനായി കണ്ടെത്തിയത്. മംഗളൂരുവിലെ പ്രത്യേക വിചാരണ കോടതി കേസുകളുടെ കാഠിന്യമനുസരിച്ചു വധശിക്ഷയും ജീവപര്യന്തവും മാറിമാറി വിധിച്ചിട്ടുണ്ട്. പലപ്പോഴും തനിക്കെതിരായ കേസുകള്‍ ഒറ്റയ്ക്കു വാദിക്കുന്ന മോഹന്‍, ചില വധശിക്ഷകള്‍ പിന്നീടു ജീവപര്യന്തമാക്കി മാറ്റിയെടുത്തിട്ടുണ്ട്.

Other News in this category4malayalees Recommends