കുവൈറ്റ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ 2019 : തീം സോംങ്ങിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു

കുവൈറ്റ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ 2019 : തീം സോംങ്ങിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ 2019-നോടനുബന്ധിച്ച് ക്രമീകരിച്ച തീം സോംങ്ങിന്റെ പ്രകാശന കര്‍മ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളില്‍ സംഘടിപ്പിച്ചു. അബ്ബാസിയ ബസേലിയോസ് ഹാള്‍, സെന്റ് ജോര്‍ജ്ജ് ചാപ്പല്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിടങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ജിജു ജോര്‍ജ്ജ്, അസ്സിസ്റ്റന്റ് വികാരി ഫാ. ലിജു പൊന്നച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


റോയ് പുത്തൂര്‍, അന്‍സു അലക്‌സ് എന്നിവര്‍ ആലപിച്ച ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത് ഫാ. അനുപ് ജോസഫ് ഈപ്പന്‍ ചെന്നൈയാണ്.

ഇടവക ട്രഷറാര്‍ മോണീഷ് പി. ജോര്‍ജ്ജ്, സെക്രട്ടറി ജിജി ജോണ്‍, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍-കണ്‍വീനര്‍ ഷൈജു കുര്യന്‍, ജോയിന്റ് ജനറല്‍-കണ്‍വീനര്‍ ജോണ്‍ ജോര്‍ജ്ജ്, ഫിനാന്‍സ്-കണ്‍വീനര്‍ തോമസ് കുരുവിള, പ്രോഗ്രാം-കണ്‍വീനര്‍ ജെറി ജോണ്‍ കോശി, പ്രോഗ്രാം ജോയിന്റ്-കണ്‍വീനര്‍ ബിനു ബെന്ന്യാം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Other News in this category



4malayalees Recommends