ബ്രിട്ടീഷ് കൊളംബിയ എക്‌സ്പ്രസ് എന്‍ട്രി ബിസി ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കില്‍സ് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും 62 ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തു; പരിഗണിച്ചത് സ്‌കില്‍ഡ് വര്‍ക്കര്‍ -ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് കാറ്റഗറികളിലുള്ളവരെ

ബ്രിട്ടീഷ് കൊളംബിയ  എക്‌സ്പ്രസ് എന്‍ട്രി ബിസി ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കില്‍സ് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും 62 ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തു; പരിഗണിച്ചത് സ്‌കില്‍ഡ് വര്‍ക്കര്‍ -ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് കാറ്റഗറികളിലുള്ളവരെ
ബ്രിട്ടീഷ് കൊളംബിയ ഒക്ടോബര്‍ 22ന് നടന്ന ഡ്രോയില്‍ എക്‌സ്പ്രസ് എന്‍ട്രി ബിസി ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കില്‍സ് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും പുതിയ ടെക് പൈലറ്റ് ഇന്‍വിറ്റേഷനുകള്‍ നല്‍കി. ടെക് പൈലറ്റിന്റെ 29 അര്‍ഹമായ തൊഴിലുകളില്‍ സാധുതയുള്ള ജോബ് ഓഫറുള്ളവര്‍ക്കാണ് ഇപ്രാവശ്യത്തെ ഡ്രോയില്‍ 62 ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്.

എക്‌സ്പ്രസ് എന്‍ട്രി ബ്രിട്ടീഷ് കൊളബിയ, സ്‌കില്‍സ് ഇമിഗ്രേഷന്‍ സ്ട്രീമുകളിലുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ കാറ്റഗറിയിലും ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് കാറ്റഗറിയിലുമുള്ളവര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്.സ്‌കില്‍ഡ് വര്‍ക്കര്‍, ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് കാറ്റഗറികളിലൂടെ ബ്രിട്ടീഷ് കൊളംബിയയിലേക്കുള്ള കുടിയേറ്റത്തിന് പരിഗണിക്കണമെങ്കില്‍ ആദ്യം ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഒരു പ്രൊഫൈല്‍ ക്രിയേറ്റ്‌ചെയ്യുകയാണ് ചെയ്യേണ്ടത്. ഇതിന് പുറമെ സ്‌കില്‍സ് ഇമിഗ്രേഷന്‍ രജിസ്രേഷന്‍ സിസ്റ്റത്തിന് കീഴില്‍ രജിസ്ട്രര്‍ ചെയ്യുകയും വേണം.

വിദ്യാഭ്യാസനിലവാരം, പ്രവൃത്തിപരിചയം,ഇംഗ്ലീഷിലുള്ള അവഗാഹം, തൊഴില്‍ എടുക്കുന്ന ഇടം തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാര്‍ത്ഥികളുടെ മൂല്യനിര്‍ണയം നിര്‍വഹിക്കുന്നത്. ബിസി പിഎന്‍പി ടെക് പൈലറ്റിന്റെ ഈ പ്രാവശ്യത്തെ ഡ്രോയില്‍ ഏറ്റവും ചുരുങ്ങിയ 90 പ്രൊവിന്‍ഷ്യല്‍ സ്‌കോര്‍ നേടിയവര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ അയച്ചിരിക്കുന്നത്.ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നും നോമിനേഷന്‍ ലഭിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ എക്‌സ്പ്രസ് എന്‍ട്രി കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റത്തിലേക്ക് അധികമായി 600 പോയിന്റുകള്‍ ലഭിക്കും. ഇതിലൂടെ അടുത്ത ഫെഡറല്‍ ഡ്രോയില്‍ ഇന്‍വിറ്റേഷന്‍ ടു അപ്ലൈയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും.

Other News in this category



4malayalees Recommends