ട്രംപിന്റെത് കൈവിട്ട കളിയെന്ന് മുന്നറിയിപ്പേകി ന്യൂയോര്‍ക്കിലെ ജാക്‌സന്‍ ഹൈറ്റുകാര്‍; കണ്ണില്‍ ചോരയില്ലാത്ത കുടിയേറ്റ നയത്താല്‍ കുടിയേറ്റക്കാര്‍ കെട്ട് കെട്ടുമെന്നും അത് യുഎസിന് ദോഷം ചെയ്യുമെന്നും മുന്നറിയിപ്പ്

ട്രംപിന്റെത് കൈവിട്ട കളിയെന്ന് മുന്നറിയിപ്പേകി ന്യൂയോര്‍ക്കിലെ ജാക്‌സന്‍ ഹൈറ്റുകാര്‍; കണ്ണില്‍ ചോരയില്ലാത്ത കുടിയേറ്റ നയത്താല്‍ കുടിയേറ്റക്കാര്‍ കെട്ട് കെട്ടുമെന്നും അത് യുഎസിന് ദോഷം ചെയ്യുമെന്നും മുന്നറിയിപ്പ്

ട്രംപ് ഭരണകൂടം അനുവര്‍ത്തിച്ച് വരുന്ന കടുത്ത കുടിയേറ്റ നയങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ന്യൂയോര്‍ക്കിലെ നൈബര്‍ഹുഡായ ജാക്‌സന്‍ ഹൈറ്റിലെ നിരവധി പേര്‍ രംഗത്തെത്തി. ഇത്തരം നയങ്ങള്‍ കാരണം ഇവിടുത്തെ കുടിയേറ്റക്കാര്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും അത് രാജ്യത്തിന് ദോഷകരമായി വര്‍ത്തിക്കുമെന്നുമാണ് അവര്‍ മുന്നറിയിപ്പേകുന്നത്.


ട്രംപ് അധികാരമേറ്റെടുത്ത ശേഷം അനുവര്‍ത്തിച്ച് വരുന്ന മനുഷ്യത്വരഹിതമായ കുടിയേറ്റ നയങ്ങള്‍ മൂലം ഇവിടുത്തെ കുടിയേറ്റക്കാരുടെ ജീവിതം ദുരിതമായിത്തീരുന്ന വേളയിലാണ് ന്യൂയോര്‍ക്കിലുള്ളവര്‍ ഇതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്. ന്യൂയോര്‍ക്കിലെ ജാക്‌സന്‍ ഹൈറ്റ് ഏറ്റവും വൈവിധ്യപൂര്‍ണമായ ജനസംഖ്യയുള്ള ഇടമാണ്. ഇവിടെയുള്ളവരില്‍ 47.5 ശതമാനം പേരും യുഎസിന് പുറത്ത് ജനിച്ചവരാണെന്ന പ്രത്യേകതയുമുണ്ട്.

ഇവിടെ നിലവില്‍ 184,000 രേഖകളില്ലാത്ത കുടിയേറ്റക്കാരുണ്ടന്നാണ് മേയറുടെ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ട്രംപിന്റെ കടുത്ത ഇമിഗ്രേഷന്‍ നയങ്ങള്‍ ന്യൂയോര്‍ക്കിലെ മറ്റ് നൈബര്‍ഹുഡുകളെ പോലെ ജാക്‌സന്‍ ഹൈറ്റിനെയും കടുത്ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ജാക്‌സന്‍ ഹൈറ്റില്‍ കുടിയേറ്റത്തെ പിന്തുണച്ച് കൊണ്ട് കടുത്ത നീക്കങ്ങളാണ് സമീപകാലത്ത് നടന്ന് കൊണ്ടിരിക്കുന്നത്. കുടിയേറ്റക്കാരെ പിന്തുണച്ചും ട്രംപിന്റെ വംശീയപരമായ നയങ്ങളെ വിമര്‍ശിച്ചുമുള്ള പ്ലേക്കാര്‍ഡുകളുമായി നിരവധി പേര്‍ ഇക്കഴിഞ്ഞ ദിവസം ഇവിടെ തെരുവിലിറങ്ങിയിരുന്നു.


Other News in this category



4malayalees Recommends