നോര്‍ത്തേണ്‍ ക്യൂന്‍സ്ലാന്‍ഡിലേക്ക് വിദേശ തൊഴിലാളികള്‍ക്ക് ലേബര്‍ വിസയിലെത്താന്‍ ഡാമ കരാര്‍; തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്താല്‍ മാത്രം ലഭിക്കുന്ന വിസ; കഴിഞ്ഞ മാസം നിലവില്‍ വന്ന സംവിധാനത്തിലൂടെ പിആര്‍ ലഭിക്കാനെളുപ്പം

നോര്‍ത്തേണ്‍ ക്യൂന്‍സ്ലാന്‍ഡിലേക്ക് വിദേശ തൊഴിലാളികള്‍ക്ക് ലേബര്‍ വിസയിലെത്താന്‍  ഡാമ കരാര്‍;  തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്താല്‍ മാത്രം ലഭിക്കുന്ന വിസ; കഴിഞ്ഞ മാസം നിലവില്‍ വന്ന സംവിധാനത്തിലൂടെ പിആര്‍ ലഭിക്കാനെളുപ്പം
ലോകമെമ്പാടുമുള്ള ജോലിക്കാര്‍ക്ക് നോര്‍ത്തേണ്‍ ക്യൂന്‍സ്ലാന്‍ഡിലേക്ക് ലേബര്‍ വിസയില്‍ കുടിയേറുന്നതിന് അവസരമൊരുക്കുന്ന എഗ്രിമെന്റാണ് ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ എഗ്രിമെന്റ് അഥവാ ഡാമ.കരാര്‍.വിദേശികള്‍ക്ക് ഓസ്ട്രേലിയയുടെ ഉള്‍പ്രദേശങ്ങളില്‍ തൊഴില്‍ വിസയില്‍ എത്താന്‍ അനുവാദം നല്‍കുന്ന വിസ കരാറാണിത്.കസോവറി കോസ്റ്റ്, ദി ടേബിള്‍ലാന്‍ഡ്സ്, മരീബ, കെയിന്‍സ്, ഡഗ്ലസ് ഷെയര്‍ എന്നീ പ്രദേശങ്ങളിലേക്കാണ് വിദേശ തൊഴിലാളികള്‍ക്ക് Far North Queensland Designated Area Migration Agreement (FNQ DAMA) വിസയില്‍ ഇവിടേക്ക് വരാവുന്നതാണ്.

അന്യരാജ്യ തൊഴിലാളികള്‍ക്ക് നേരിട്ട് FNQ DAMA വിസയ്ക്കായി അപേക്ഷിക്കാന്‍ സാധിക്കില്ലന്നറിയുക. അതായത് ഏതെങ്കിലും ഒരു തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്താല്‍ മാത്രമേ FNQ DAMA വിസയിലൂടെ ഇവിടേക്ക് കുടിയേറാന്‍ സാധിക്കൂ.ഈ വിസ മുഖാന്തിരം ഓസ്‌ട്രേലിയയിലേക്ക് ലേബര്‍ വിസയില്‍ നിന്ന് പെര്‍മനന്റ് റെസിഡന്‍സിയിലേക്കെത്താനുമാവും.

ഫെഡറല്‍ സര്‍ക്കാരുമായി ധാരണയിലെത്തിയ ഈ അഞ്ച് വര്‍ഷ വിസ കരാര്‍ സെപ്റ്റംബര്‍ 12ന് നിലവില്‍ വന്നു. വടക്കന്‍ ക്വീന്‍സ്ലാന്റില്‍ ഡാമ വിസ കരാറില്‍ ജോലി ചെയ്‌വാന്‍ അനുവാദം നല്‍കുന്ന തൊഴില്‍ മേഖലകള്‍ ഉള്‍പ്പെടുത്തിയ ഒക്കുപ്പേഷന്‍ ലിസ്റ്റും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 70 തൊഴിലുകള്‍ ഉള്‍പ്പെട്ട പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.അധ്യാപനം, ഹോസ്പിറ്റാലിറ്റി, കാര്‍ഷികം തുടങ്ങിയ മേഖലകളിലാണ് ഈ അവസരങ്ങളുള്ളത്.



Other News in this category



4malayalees Recommends