നോര്‍ക്ക റൂട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് മുഖേന സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു; 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് അവസരം

നോര്‍ക്ക റൂട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് മുഖേന സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു; 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് അവസരം

നോര്‍ക്ക റൂട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് മുഖേന സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്‌സിംഗില്‍ ബിരുദ,ഡിപ്‌ളോമക്കാരെ തെരഞ്ഞെടുക്കുന്നു. 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. ബി.എസ്സി നഴ്‌സുമാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെയും ജി.എന്‍.എം നഴ്‌സുമാര്‍ക്ക് രണ്ട് വര്‍ഷത്തെയും പ്രവൃത്തിപരിചയം അനിവാര്യം. വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ശമ്പളം 3000 മുതല്‍ 3750 സൗദി റിയാല്‍ വരെ (ഏകദേശം 60,000 രൂപ മുതല്‍ 70,000 രൂപ വരെ) ലഭിക്കും.


താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ norkaksa19@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. ഈ ആശുപത്രിയിലേക്ക് എല്ലാ വ്യാഴാഴ്ചകളിലും നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസില്‍ ഓണ്‍ലൈന്‍ അഭിമുഖം ഉണ്ടാകും. വിശദവിവരങ്ങള്‍ക്ക്: www.norkaroots.org. ഫോണ്‍: ടോള്‍ ഫ്രീ നമ്പര്‍ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം)

Other News in this category



4malayalees Recommends