ക്യൂബെക്ക് സെപ്റ്റംബര്‍ 25ന് നടന്ന ഡ്രോയിലൂടെ 169 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കി; ജൂലൈയ്ക്ക് ശേഷം ഇന്‍വിറ്റേഷനുകള്‍ ലഭിച്ചിരിക്കുന്നത് മൊത്തം 1595 ക്യൂഎസ്ഡബ്ല്യൂപി ഉദ്യോഗാര്‍ത്ഥികള്‍ക്ക്

ക്യൂബെക്ക് സെപ്റ്റംബര്‍ 25ന് നടന്ന ഡ്രോയിലൂടെ 169 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കി; ജൂലൈയ്ക്ക് ശേഷം ഇന്‍വിറ്റേഷനുകള്‍ ലഭിച്ചിരിക്കുന്നത് മൊത്തം 1595 ക്യൂഎസ്ഡബ്ല്യൂപി ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സെപ്റ്റംബര്‍ 25ന് നടന്ന ഏറ്റവും പുതിയ അരിമ ഡ്രോയില്‍ ക്യൂബെക്ക് 169 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കി. ജൂലൈയ്ക്ക് ശേഷം അരിമ പോര്‍ട്ടലില്‍ പ്രൊഫൈലുള്ള മൊത്തം 1595 ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം(ക്യൂഎസ്ഡബ്ല്യൂപി) ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്.

2019 ജൂണ്‍ 16ന് നിയമമാക്കിയ ക്യൂബെക്ക് ഇമിഗ്രേഷന്‍ ആക്ടിന് കീഴില്‍ തങ്ങളുടെ ഒറിജിനല്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്ന ഏതാണ്ട് 16,000 ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുള്ളവര്‍ക്കാണ് ഇന്‍വിറ്റഷനുകള്‍ നല്‍കിയിരിക്കുന്നതെന്നാണ് ക്യൂബെക്കില്‍ ഇമിഗ്രേഷന്‍ മിനിസ്ട്രി വ്യക്തമാക്കിയിരിക്കുന്നത്. ക്യൂബെക്കിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലായ അരിമയിലൂടെ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പ്രകടിപ്പിച്ചിരിക്കുന്നവര്‍ക്കാണ് സെപ്റ്റംബര്‍ 25ന് ഇന്‍വിറ്റേഷനുകള്‍ ലഭിച്ചിരിക്കുന്നത്.

ക്യൂഎസ്ഡബ്ല്യൂപിക്കായുള്ള ഉദ്യോഗാര്‍ത്ഥികളുടെ ബാങ്കിനെ മാനേജ് ചെയ്യുന്നതിനായി കഴിഞ്ഞ വര്‍ഷമായിരുന്നു അരിമ ആരംഭിച്ചിരുന്നത്. പേപ്പര്‍ അധിഷ്ഠിത, ഫസ്റ്റ് കം/ ഫസ്റ്റ് സെര്‍വ്ഡ് അപ്ലിക്കേഷന്‍ സമീപനത്തില്‍ നിന്നും ഈ പ്രോഗ്രാം എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സിസ്റ്റമായി മാറ്റിയതിന് ശേഷമായിരുന്നു ഉദ്യോഗാര്‍ത്ഥികളെ ഫലപ്രദമായി മാനേജ് ചെയ്യുന്നതിനുള്ള അരിമ പോര്‍ട്ടല്‍ ആരംഭിച്ചത്.ക്യൂബെക്ക് സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഒരു ബാങ്കിനെ ക്യൂബെക്കിലെ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സിസ്റ്റം മാനേജ് ചെയ്യുന്നുണ്ട്.

Other News in this category



4malayalees Recommends