മനംകവരുന്ന സംഗീതവുമായി ബീറ്റ്‌സ് ലൈവ് മ്യൂസിക്കല്‍ ബാന്‍ഡ് നവമ്പര്‍ മൂന്നിന് എഡ്മണ്‍റ്റണില്‍

മനംകവരുന്ന സംഗീതവുമായി ബീറ്റ്‌സ് ലൈവ് മ്യൂസിക്കല്‍ ബാന്‍ഡ് നവമ്പര്‍ മൂന്നിന് എഡ്മണ്‍റ്റണില്‍

എഡ്മണ്‍റ്റന്‍:സംഗീതത്തിന്റെ മാസ്മരിക താളവും ലയവുമായി ബീറ്റ്‌സ് ബാന്‍ഡിന്റെ സംഗീതമേളം നവമ്പര്‍മൂന്നിന് ഷെര്‍വുഡ്പാര്‍ക്ക ്‌ഫെസ്റ്റിവല്‍ പ്ലേസില്‍ അരങ്ങേറുകയാണ്. എഡ്മണ്‍റ്റണിലെ ഇന്ത്യന്‍ വശംജരായ സംഗീതപ്രതിഭകളുടെ ഈ സംഗമത്തിന് നേതൃത്വം കൊടുക്കുന്നത് കീബോര്‍ഡ് വിദഗ്ധന്‍ ചെറി ഫിലിപ്പും, ഗിറ്റാര്‍ വിദഗ്ധന്‍ സനില്‍ അസീസും, ഗായകന്‍ തിന്‍തിമോത്തിയും കൂടിയാണ്. പ്രസ്ഥ മലയാളി ഗായകരായ ശ്രുതിനായര്‍, വിന്നിറോസ്, വാണിനായര്‍, നിതിന്‍ തിമോത്തി എന്നിവരെ കൂടാതെ സീടീവി ഇന്റര്‍നാഷണല്‍ ഐക്കണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ബംഗാളി ഗായിക നന്ദിനി ദേബനാത്, കാനഡയിലെ പ്രസ്തനായ തെലുങ്ക് ഗായകന്‍ രാഘവ്വാമരാജു എന്നിവരും ഗായകരായി എത്തുന്നു. മലയാളത്തിലെയും, ഹിന്ദിയിലെയും, മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലെയും എക്കാലത്തെയും ഹിറ്റുകള്‍ ഒരുമിച്ചു വേദിയില്‍ പുനരവതരിക്കുന്ന അവിസ്മരണീയ സംഗീത വിരുന്നാണ് ബീറ്റ്‌സ്ടീം അണിയറയില്‍ ഒരുക്കി കൊണ്ടിരിക്കുന്നത്.


ചെറിയുടെ മാന്ത്രിക വിരലുകളില്‍ കീബോര്‍ഡ് ചലിക്കുമ്പോള്‍, മലയാളിയായ സനില്‍ അസീസും, ഷാരുഹെന്‍ പോളും, ജാന്‍ മിണ്‍റാഡ് ഗോമസ്ഉം ഗിറ്റാറില്‍ അകമ്പടി സേവിക്കുന്നു. കൗശിക് ശിവരാമന്‍ വയലിനും, ആനന്ദ് ജോസെഫും, ആരോണ്‍ മിഞ്ചവും പെര്‍ക്യൂഷനും കൈകാര്യം ചെയ്യുന്നു. നവംബര് മൂന്നിന് നാലരക്ക് ആരംഭിക്കുന്ന പരിപാടിക്ക് ഒരാള്‍ക്ക് പത്തു ഡോളര്‍ മാത്രമാണ് ടിക്കറ്റ് നിരക്ക്. ഹാഷ്ടാഗ് കാനഡ പരിപാടിയുടെ ഔദ്യോഗിക മീഡിയ പാര്‍ട്ണര്‍മാര്‍ ആണ്. റിയല്‍റ്റര്‍ ജിജോ ജോര്‍ജ്, സൗത്ത് ഈസ്റ്റ് ഡെന്റല്‍ ക്ലിനിക്, നാട്യ ഡാന്‍സ് അക്കാദമി, ഗോ ഈസി ഇമിഗ്രേഷന്‍, സവോയ്‌സ് റെസ്റ്റോറന്റ് എന്നിവരാണ് പരിപാടിയുടെ മുഖ്യസ്‌പോണ്‍സര്‍മാര്‍. മികവ് തെളിയിച്ചപ്രാദേശിക കലാകാരന്മാരെ അണിനിരത്തി ഒരുക്കുന്ന ഈ സായാഹ്നം, എഡ്മണ്‍റ്റണിലെ മലയാളികള്‍ക്ക് ലഭിക്കാവുന്ന അപൂര്‍വ ലൈവ് സംഗീത വിരുന്നാണ്

Other News in this category



4malayalees Recommends