ഒരേസമയം രണ്ട് പേരെ പ്രണയിച്ചു; ചോദ്യം ചെയ്ത അമ്മയെ കാമുകന്‍മാരില്‍ ഒരാളുടെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊന്ന് 19കാരി; കൊലയ്ക്ക് ശേഷം മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം

ഒരേസമയം രണ്ട് പേരെ പ്രണയിച്ചു; ചോദ്യം ചെയ്ത അമ്മയെ കാമുകന്‍മാരില്‍ ഒരാളുടെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊന്ന് 19കാരി; കൊലയ്ക്ക് ശേഷം മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം

ഒരേസമയം രണ്ട് പേരെ പ്രണയിച്ചത് ചോദ്യം ചെയ്ത അമ്മയെ മകള്‍ കൊലപ്പെടുത്തി. ഹൈദരാബാദിലെ ഹയാത്‌നഗറിലെ മുനങ്കനൂരുവിലാണ് സംഭവം. കീരത്തി റെഡ്ഡി എന്ന പത്തൊമ്പതുവയസ്സുകാരിയാണ് പ്രണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അമ്മയെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം കഴിയുകയും ചെയ്തു. ഒക്ടോബര്‍ 18ന് നടന്ന കൊലപാതകം പൊലീസ് അന്വേഷണത്തിലാണ് വെളിപ്പെട്ടത്.കീര്‍ത്തിയും രണ്ട് യുവാക്കളും തമ്മിലുള്ള ബന്ധത്തെ അമ്മ രജിത (39) എതിര്‍ത്തിരുന്നു. ഒക്ടോബര്‍ 18ന് ഇതിലൊരു കാമുകന്റെ സഹായത്തോടെ കീര്‍ത്തി അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിച്ച ഇരുവരും മൂന്ന് ദിവസം ഒന്നിച്ച് കഴിഞ്ഞു. ദുര്‍ഗന്ധം അനുഭവപ്പെട്ട് തുടങ്ങിയതോടെ ഇവര്‍ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കൊണ്ടിടുകയായിരുന്നു.


ട്രക്ക് ഡ്രൈവറായ കീര്‍ത്തിയുടെ പിതാവ് ശ്രീനിവാസ് റെഡ്ഡി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. താന്‍ വിശാഖപട്ടണത്ത് പോയിരുന്നുവെന്നും തിരികെയെത്തിയപ്പോള്‍ അമ്മയെ കണ്ടില്ലെന്നുമാണ് കീര്‍ത്തി പിതാവിനോട് പറഞ്ഞത്.

തുടര്‍ന്ന് ശ്രീനിവാസ് റെഡ്ഡി പൊലീസില്‍ പരാതി നല്‍കി. കീര്‍ത്തിയുടെ മൊഴികളിലെ പൊരുത്തക്കേടുകള്‍ മനസ്സിലാക്കിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നതായി പൊലീസ് വ്യക്തമാക്കി

Other News in this category4malayalees Recommends