മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍ കാമ്പയിന്‍ ഉദ്ഘാടനം ഇന്ന്

മുഹമ്മദ് നബി കാലം തേടുന്ന  വിമോചകന്‍ കാമ്പയിന്‍ ഉദ്ഘാടനം ഇന്ന്

കുവൈത്ത് സിറ്റി : കേരള ഇസ് ലാമിക് ഗ്രൂപ്പ്, കാലം തേടുന്ന വിമോചകന്‍ എന്ന തലകെട്ടില്‍ നവംബര്‍ 1 മുതല്‍ 15 വരെ സംഘടിപ്പിക്കുന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിനിന്റെ ഉദ്ഘാടനം ഇന്ന് ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ കാമ്പയിനിന്റെ ഔപചാരികമായ ഉദ്ഘാടനം കെ. ഐ. ജി. വൈസ് പ്രഡിഡണ്ട് ഫൈസല്‍ മഞ്ചേരി നിര്‍വ്വഹിക്കും. കാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കുന്ന ഇദ്ദേഹത്തെ അറിയുക എന്ന ലഘുലേഖയുടെ പ്രകാശനം മലബാര്‍ ഗോള്‍ഡ് കണ്‍ട്രി ഹെഡ് അഫ്സല്‍ ഖാന്‍ നിര്‍വഹിക്കുകയും അബുഹലീഫസൗഹൃദ വേദി പ്രസിഡണ്ട് എം കെ. ശ്രീജിത്ത് ഏറ്റുവാങ്ങുകയും ചെയ്യും.


കാമ്പയിന്‍ കാലയളവില്‍ സൗഹൃദ സംഗമങ്ങള്‍, ഓണ്‍ലൈന്‍ ക്വിസ് മത്സരം, പ്രവാചക പ്രകീര്‍ത്തന ഗാന മത്സരം, എക്സിബിഷന്‍, സമാപന സമ്മേളനം തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ നടക്കും.

കാമ്പയിനിന്റെ ഭാഗമായി സാല്‍മിയ,ഫര്‍വാനിയ, അബ്ബാസിയ, അബൂഹലീഫ, ഫഹാഹീല്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സൗഹൃദ സംഗമങ്ങളില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള മുഖ്യ പ്രഭാഷണം നടത്തും. നവംബര്‍ 15 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ വാഗ്മിയും മോട്ടിവേഷന്‍ ട്രെയിനറുമായ പി എം എ ഗഫൂര്‍ പങ്കെടുക്കും.

Other News in this category4malayalees Recommends