അധികം സന്തോഷിക്കേണ്ട; കിറുക്കനായ കിളവനാല്‍ ഭരിക്കപ്പെടാനാണ് നിങ്ങളുടെ വിധി;യൂറോപ്പിന്റെയും മധ്യആഫ്രിക്കയുടെയും പടിവാതില്‍ എത്തി നില്‍ക്കുകയാണ് ഐഎസ് എന്നത് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല; ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസിന് ഐസിസിന്റെ ഭീഷണി

അധികം സന്തോഷിക്കേണ്ട; കിറുക്കനായ കിളവനാല്‍ ഭരിക്കപ്പെടാനാണ് നിങ്ങളുടെ വിധി;യൂറോപ്പിന്റെയും മധ്യആഫ്രിക്കയുടെയും  പടിവാതില്‍ എത്തി നില്‍ക്കുകയാണ് ഐഎസ് എന്നത് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല; ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസിന് ഐസിസിന്റെ ഭീഷണി

ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയ അമേരിക്കയ്ക്ക് ഐഎസിന്റെ ഭീഷണി. ബാഗ്ദാദിയെ കൊലപ്പെടുത്തിയതില്‍ നിങ്ങള്‍ അധികം സന്തോഷിക്കേണ്ട. ഒരു രാജ്യത്തിന്റെ പരിഹാസപാത്രമാകുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ കാണുന്നില്ല. ഉറങ്ങുമ്പോഴും ഉണരുമ്പോഴും വ്യത്യസ്ത അഭിപ്രായമുള്ള കിറുക്കനായ കിളവന്‍ ഭരിക്കപ്പെടാനാണ് നിങ്ങളുടെ വിധി. യൂറോപ്പിന്റെയും മധ്യആഫ്രിക്കയുടെയും പടിവാതില്‍ എത്തി നില്‍ക്കുകയാണ് ഐ എസ് എന്ന യാഥാര്‍ഥ്യം നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് ഐസിസിന്റെ ഭീഷണി.


ബാഗ്ദാദിയുടെ പിന്‍ഗാമിയും ഐഎസിന്റെ പുതിയ തലവനുമായ അബു ഇബ്രാഹിം ഹാഷിമി ഖുറാഷിയാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് ഐഎസ് വക്താവ് ഭീഷണി മുഴക്കിയത്.

സൈനിക നടപടിക്കിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നല്‍കുന്ന വിശദീകരണം. ഓപ്പറേഷന്റെ വീഡിയോ ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസം അമേരിക്ക പുറത്തുവിട്ടിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവിലായിരുന്നു. ഇയാളെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് 1 കോടി ഡോളര്‍ പ്രതിഫലമായി നല്‍കുമെന്ന് യുഎസ് വിദേശകാര്യ വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Other News in this category



4malayalees Recommends