സാലിസ്ബറിയിലെ സീന ഷിബു മരണത്തിന് കീഴടങ്ങിയത് കാന്‍സര്‍ രോഗത്തെ തുടര്‍ന്ന്; എക്‌സിറ്ററില്‍ വിടപറഞ്ഞ ട്രീസ ജോസഫിന്റെ വിയോഗം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മലയാളി സമൂഹം മോചിതരാകുന്നതിനു മുന്‍പ് മറ്റൊരു മരണ വാര്‍ത്ത കൂടി

സാലിസ്ബറിയിലെ സീന ഷിബു മരണത്തിന് കീഴടങ്ങിയത് കാന്‍സര്‍ രോഗത്തെ തുടര്‍ന്ന്; എക്‌സിറ്ററില്‍ വിടപറഞ്ഞ ട്രീസ ജോസഫിന്റെ വിയോഗം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മലയാളി സമൂഹം മോചിതരാകുന്നതിനു മുന്‍പ് മറ്റൊരു മരണ വാര്‍ത്ത കൂടി

യുകെ മലയാളികളെ സങ്കടക്കടലിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്ത കൂടി. സാലിസ്ബറിയിലെ സീന ഷിബു എന്ന 41 വയസു മാത്രം പ്രായമുള്ള യുവതിയാണ് ഇന്നു പുലര്‍ച്ചെ അന്തരിച്ചത്. മിനിഞ്ഞാന്ന് എക്‌സിറ്ററില്‍ വിടപറഞ്ഞ ട്രീസ ജോസഫിന്റെ ട്രീസ ജോസഫിന്റെ വിയോഗമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് യുകെയിലെ മലാളി സമൂഹം കരകയറും മുന്‍പാണ് ഒരു വിയോഗം കൂടി തേടിയെത്തിയിരിക്കുന്നത്. കാന്‍സര്‍ രോഗ ബാധിതയായ സീന കഴിഞ്ഞ രണ്ടു ദിവസമായി രോഗം മൂര്‍ച്ഛിച്ച സ്ഥിതിയിലായിരുന്നു. ഇന്നു പുലര്‍ച്ചെ ഇവര്‍ മരണത്തിന് കീഴടങ്ങി. അന്തരിച്ച ട്രീസയെപ്പോലെ തന്നെ സീനയും നഴ്‌സ് ആയിരുന്നു. സാലിസ്ബറി എന്‍എച്ച്എസ് ട്രസ്റ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. മലയാളികള്‍ക്കിടയിലെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.


സാലിസ്ബറി മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സീന എസ്എംഎയുടെ മികച്ച സംഘാക കൂടിയായിരുന്നു. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും. അരുങ്ങൂട്ടിമംഗലം സ്വദേശിയാണ് സീന.ഉഴവൂര്‍ സ്വദേശിയായ ഷിബു ജോണാണ് ഭര്‍ത്താവ്. നിഖില്‍ (14), നിബിന്‍(10), നീല്‍(5) എന്നിവരാണ് മക്കള്‍. കുടുംബസമേതം യുകെയില്‍ താമസമായിരുന്നു സീന.

Other News in this category4malayalees Recommends