ക്യൂബെക്ക് 2020ല്‍ പുതിയ 44,500 പെര്‍മന്റ് റെസിഡന്റുമാര്‍ക്ക് അവസരം നല്‍കും; 59 ശതമാനം പേരുമെത്തുക എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൂടെ; 2020ത്തോടെ പ്രതിവര്‍ഷം 50,000ത്തിലധികം പേര്‍ക്ക് അവസരം

ക്യൂബെക്ക് 2020ല്‍ പുതിയ 44,500 പെര്‍മന്റ് റെസിഡന്റുമാര്‍ക്ക് അവസരം നല്‍കും; 59 ശതമാനം പേരുമെത്തുക എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൂടെ; 2020ത്തോടെ പ്രതിവര്‍ഷം 50,000ത്തിലധികം പേര്‍ക്ക് അവസരം
ക്യൂബെക്ക് 2020ല്‍ പുതിയ 44,500 പെര്‍മന്റ് റെസിഡന്റുമാര്‍ക്ക് അവസരം നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ ക്യൂബെക്ക് അടുത്ത വര്‍ഷം 24,700 സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഇഷ്യൂ ചെയ്യുന്നതായിരിക്കും. ഇക്കഴിഞ്ഞ ദിവസം പ്രവിശ്യയിലെ ഇമിഗ്രേഷന്‍ മിനിസ്ട്രിയാണ് ഈ പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.2020ല്‍ ക്യൂബെക്കിലേക്കെത്തുന്ന പുതിയ കുടിയേറ്റക്കാരില്‍ 59 ശതമാനം പേരും ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം അടക്കമുള്ള എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൂടെയാണ് എത്തിച്ചേരുകയെന്നാണ് പ്രതീക്ഷ.

പ്രവിശ്യയിലെ തൊഴിലാളി ആവശ്യത്തിന് അനുസൃതമായാണ് ഇത്തരത്തില്‍ കുടിയേറ്റം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നാണ് ഇമിഗ്രേഷന്‍ മിനിസ്ട്രി പറയുന്നത്. എന്നാല്‍ അതേ സമയം പ്രവിശ്യക്ക് എത്രത്തോളം പുതിയവരെ സ്വാഗതം ചെയ്യാനും ഇവിടുത്തെ സമൂഹവുമായി കൂട്ടിയിണക്കാനുമുള്ള കഴിവും ഇക്കാര്യത്തില്‍ പരിഗണിച്ചിട്ടുണ്ടെന്നും മിനിസ്ട്രി വ്യക്തമാക്കുന്നു. വര്‍ഷത്തില്‍ 41,800 പുതിയ കുടിയേറ്റക്കാരെ പരമാവധി കൊണ്ടു വരാമെന്നതായിരുന്നു ക്യുബെക്ക് നിശ്ചയിച്ചിരുന്ന ടാര്‍ജറ്റെങ്കിലും ഈ വര്‍ഷം അതിനേക്കാള്‍ 2700 പേര്‍ കൂടുതലായെത്തിയിട്ടുണ്ട്.

ഇവിടേക്കുള്ള വാര്‍ഷിക കുടിയേറ്റത്തില്‍ 20 ശതമാനം വെട്ടിക്കുറവ് വരുത്തിയതിന് ശേഷം ഇക്കാര്യത്തില്‍ ക്രമത്തില്‍ വര്‍ധവ് വരുത്തുമെന്ന തങ്ങളുടെ വാഗ്ദാനം കോലിഷ്യന്‍ അവെനിര്‍ ക്യൂബെക്ക് നടപ്പിലാക്കുന്നതിന്റെ പ്രതിഫലനമാണിത്. ഫ്രഞ്ച് സംസാരിക്കുന്ന ക്യൂബെക്കിലെ ഭൂരിപക്ഷവുമായി പുതുതായി എത്തുന്ന കുടിയേറ്റക്കാരെ വേണ്ട വിധത്തില്‍ കൂട്ടിയിണക്കുന്നതിനായി കുറച്ച് കാലത്തേങ്കിലും ഇത്തരത്തില്‍ കുടിയേറ്റം കുറയ്‌ക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് ക്യൂബെക്ക് സര്‍ക്കാര്‍ പറയുന്നത്.. 2020ല്‍ പ്രവിശ്യയിലെ ഇമിഗ്രേഷന്‍ ലെവല്‍ വര്‍ഷത്തില്‍ 50,000ത്തിന് മുകളില്‍ കുടിയേറ്റക്കാരെ എത്തിക്കുന്ന വിധത്തിലേക്ക് തിരിച്ചെത്തിക്കുമെന്നാണ് ക്യൂബെക്കിലെ ഇമിഗ്രേഷന്‍ മിനിസ്റ്ററായ സൈമണ്‍ ജോയിന്‍ ബാരെറ്റെ പറയുന്നത്. ഈ സര്‍ക്കാര്‍ 2018ല്‍ അധികാരത്തിലെത്തുമ്പോഴുള്ള ഇമിഗ്രേഷന്‍ ലെവലായിരുന്നു ഇത്.

Other News in this category4malayalees Recommends