ഓസ്‌ട്രേലിയ റീജിയണല്‍ ഏരിയ ലിസ്റ്റിലേക്ക് പെര്‍ത്തിനെയും ഗോള്‍ഡ് കോസ്റ്റിനെയും കൂട്ടിച്ചേര്‍ക്കും; റീജിയണല്‍ വിസകളിലെത്തുന്നവര്‍ക്ക് ഇവിടങ്ങളിലേക്കും കുടിയേറാം; റീജിയണല്‍ ഏരിയകളിലേക്ക് അധികമായി 2000 സ്‌കില്‍ഡ് ഫോറിന്‍ വര്‍ക്കേര്‍സിനെ ആവശ്യമുണ്ട്

ഓസ്‌ട്രേലിയ റീജിയണല്‍ ഏരിയ ലിസ്റ്റിലേക്ക് പെര്‍ത്തിനെയും ഗോള്‍ഡ് കോസ്റ്റിനെയും കൂട്ടിച്ചേര്‍ക്കും; റീജിയണല്‍ വിസകളിലെത്തുന്നവര്‍ക്ക് ഇവിടങ്ങളിലേക്കും കുടിയേറാം; റീജിയണല്‍ ഏരിയകളിലേക്ക് അധികമായി 2000 സ്‌കില്‍ഡ് ഫോറിന്‍ വര്‍ക്കേര്‍സിനെ  ആവശ്യമുണ്ട്
ഓസ്‌ട്രേലിയ റീജിയണല്‍ ഏരിയ ലിസ്റ്റിലേക്ക് പെര്‍ത്തിനെയും ഗോള്‍ഡ് കോസ്റ്റിനെയും കൂട്ടിച്ചേര്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ക്ക് ഇവിടങ്ങളിലേക്കും നീങ്ങാന്‍ സാധിക്കും. ഓസ്‌ട്രേലിയയിലെ ജനപ്പെരുപ്പത്തിന്റെ 70 ശതമാനവും സംഭാവന ചെയ്യുന്ന മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്ബാന്‍ എന്നീ പ്രദേശങ്ങള്‍ പെര്‍ത്തിലും ഗോള്‍ഡ് കോസ്റ്റിലുമാണെന്ന കാര്യം പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡേവിഡ് കോള്‍മാന്‍ എടുത്ത് കാട്ടുകയും ചെയ്തിരുന്നു.

രാജ്യത്തെ റീജിയണല്‍ ഏരിയകളില്‍ 2000 അധിക സ്‌കില്‍ഡ് ഫോറിന്‍ വര്‍ക്കര്‍മാരെ ആവശ്യമുണ്ടെന്ന കാര്യവും കോള്‍മാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തേക്കുള്ള വാര്‍ഷിക ഇമിഗ്രേഷന്‍ ഇന്‍ടേക്ക് 1,60,000 ആയി തന്നെ നിലനിര്‍ത്തുമ്പോഴും റീജിയണല്‍ വിസ പ്ലേസുകള്‍ 23,000ത്തില്‍ നിന്നും 25,000ആക്കി വര്‍ധിപ്പിക്കുമെന്നും കോള്‍മാന്‍ പറയുന്നു. മൂന്ന് വര്‍ഷം വരെ റീജിയണല്‍ ഏരിയകളില്‍ ജീവിക്കാന്‍ സന്നദ്ധത കാട്ടുന്നവര്‍ക്ക് പ്രയോറിറ്റി പ്രൊസസിംഗ് ലഭിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.

ഓസ്‌ട്രേലിയയിലെ പുതിയ റീജിയണല്‍ വിസയിലൂടെ പെര്‍മനന്റ് റെസിഡന്‍സി ലഭിക്കുന്നതിനുള്ള അവസരവുമുണ്ട്. റീജിയണല്‍ വിസ അനുവദിക്കുന്നതില്‍ 2019ന്റെ ആദ്യ ക്വാര്‍ട്ടറില്‍ 124 ശതമാനം വര്‍ധവുണ്ടായെന്നാണ് കോള്‍മാന്‍ പറയുന്നത്. എന്നാല്‍ റീജിയണല്‍ വിസയിലെത്തുന്നവര്‍ക്ക് വേണ്ടത്ര പിന്തുണയേകിയില്ലെങ്കില്‍ റീജിയണല്‍ വിസ സ്‌കീം വിജയിക്കില്ലെന്നാണ് ലേബര്‍ നേതാവായ അന്തോണി അല്‍ബനീസ് മുന്നറിയിപ്പേകുന്നത്. റീജിയണല്‍ ഏരിയകളിലെത്തുന്നവര്‍ക്ക് അതിനനുസരിച്ചുള്ള ജോലി ലഭ്യത ഉറപ്പാക്കണമെന്ും ഇവര്‍ക്കായി പര്യാപ്തമായ സെറ്റില്‍മെന്റ് പ്രോസസ് ലഭ്യമാണെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Other News in this category



4malayalees Recommends