ഓസ്ട്രേലിയയില്‍ പലവിധ അര്‍ബുദങ്ങളടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്ന് വില കുറഞ്ഞതിന്റെ ഫലം കണ്ട് തുടങ്ങി; ശ്വാസകോശ കാന്‍സര്‍, രക്താര്‍ബുദം, അമിത കൊളസ്ട്രോള്‍, നാഡീ വേദന തുടങ്ങിയവ ബാധിച്ചവര്‍ക്ക് ആശ്വാസം; അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ഗുണം

ഓസ്ട്രേലിയയില്‍ പലവിധ അര്‍ബുദങ്ങളടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്ന് വില കുറഞ്ഞതിന്റെ ഫലം കണ്ട് തുടങ്ങി;  ശ്വാസകോശ കാന്‍സര്‍, രക്താര്‍ബുദം, അമിത കൊളസ്ട്രോള്‍, നാഡീ വേദന തുടങ്ങിയവ ബാധിച്ചവര്‍ക്ക് ആശ്വാസം; അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ഗുണം

ഓസ്ട്രേലിയയില്‍ വിവിധ കാന്‍സറുകളടക്കം അനേകം രോഗങ്ങള്‍ക്കുള്ള മരുന്ന് വില കഴിഞ്ഞ മാസം രണ്ട് മുതല്‍ കുറഞ്ഞതിന്റെ ഗുണഫലങ്ങള്‍ കണ്ട് തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ശ്വാസകോശ കാന്‍സര്‍, രക്താര്‍ബുദം, നാഡീ വേദന, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് കുറഞ്ഞിരിക്കുന്നത്. ഈ ഔഷധങ്ങളെ ഫാര്‍മസ്യൂട്ടിക്കല്‍സ് ബെനഫിറ്റ് സ്‌കീമില്‍ പെടുത്തിയതിന്റെ ഫലമായാണ് ഇവയുടെ വില കാര്യമായി ഇടിയാന്‍ പോകുന്നത്.രാജ്യത്തെ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് പുതിയ നീക്കത്തിന്റെ ഗുണഫലം കിട്ടിക്കൊണ്ടിരിക്കുന്നത്.


ഈ നീക്കവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രസ്താവന പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ തന്നെയായിരുന്നു പുറപ്പെടുവിച്ചിരുന്നത്. രാജ്യത്ത് കൂടുതലായി കണ്ട് വരുന്ന ശ്വാസ കോശ അര്‍ബുദം, നോണ്‍ സ്മാള്‍ സെല്‍ ശ്വാസകോശാര്‍ബുദം എന്നിവയ്ക്കുള്ള പുതിയ രണ്ട് ചികിത്സകളും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സന്മനസ് കാണിച്ചിരിക്കുകയാണ്.

കീമോതെറാപ്പിയുമായി ബന്ധപ്പെട്ട ഓക്കാനം പോലുള്ള അസ്വസ്ഥതകള്‍ക്കുള്ള ട്രീറ്റ്മെന്റുകള്‍ക്കും , ഉയര്‍ന്ന കൊളസ്ട്രോള്‍ , നാഡീ വേദന എന്നിവയ്ക്കുള്ള മരുന്നുകളുടെയും വിലയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്.ഓസ്ട്രേലിയയില്‍ മറ്റ് നിരവധി രാജ്യങ്ങളിലേതിനേക്കാള്‍ വേഗത്തില്‍ കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുന്നുണ്ടെങ്കിലും നല്ലൊരു വിഭാഗം പേര്‍ക്കും മരുന്നുകളുടെ കനത്ത വില താങ്ങാന്‍ സാധിക്കുന്നില്ലെന്ന അവസ്ഥ സംജാതമായതോടെയാണ് മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള അനിവാര്യ നീക്കത്തിന് ഗവണ്‍മെന്റ് രംഗത്തെത്തിയത്.

Other News in this category



4malayalees Recommends