മാര്‍ത്തോമാ യുവജനസഖ്യം ഇരുപതാമത് ഭദ്രാസന കോണ്‍ഫറന്‍സ് മുന്‍കാല നേതാക്കന്മാരെ ആദരിച്ചു

മാര്‍ത്തോമാ യുവജനസഖ്യം ഇരുപതാമത് ഭദ്രാസന കോണ്‍ഫറന്‍സ് മുന്‍കാല നേതാക്കന്മാരെ ആദരിച്ചു

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ ക്രിസ്തോസ് മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ആതിഥേയത്വത്തില്‍ നടന്ന ഇരുപതാമത് ഭദ്രാസന യുവജനസഖ്യം കോണ്‍ഫറന്‍സില്‍ വച്ചു മുന്‍കാല യുവജനസഖ്യം നേതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു. ഭദ്രാസന എപ്പിസ്‌കോപ്പ അഭി. ഡോ. ഐസക് മാര്‍ ഫീലക്സിനോസ് തിരുമേനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.


കോണ്‍ഫറന്‍സില്‍ അലുംമ്നി കമ്മിറ്റി കണ്‍വീനര്‍ മുന്‍ ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ ഷാജി മത്തായി സ്വാഗതം ആശംസിച്ചുകൊണ്ട് മുന്‍കാല യുവജനസഖ്യം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഭദ്രാസനത്തിന്റെ ആകമാന വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുകയും, കഴിഞ്ഞ 20 വര്‍ഷക്കാലം സെന്റര്‍ സോണ്‍, ഭദ്രാസന തലങ്ങളില്‍ പ്രവര്‍ത്തിച്ചവരെ സദസിനു പരിചയപ്പെടുത്തി.

അഭി. തിരുമേനി പൊന്നാട അണിയിച്ച് മുന്‍കാല നേതാക്കളെ ആദരിച്ചു. റവ. എബി മാത്യു തോമസ് തരകല്‍ ധ്യാന പ്രസംഗം നടത്തി. ക്രിസ്തോസ് ഇടവക വികാരി റവ. അനീഷ് തോമസ് തോമസ്, റവ. ജില്‍സണ്‍ കെ. മാത്യു, റവ. സജു ചാക്കോ, റവ. ബിജി മാത്യു, റവ.ഡോ. ജോസഫ് ദാനിയേല്‍, റവ.ഏബ്രഹാം വര്‍ഗീസ് എന്നീ വൈദീക ശ്രേഷ്ഠരുടെ സാന്നിധ്യംകൊണ്ട് ചടങ്ങ് അനുഗ്രഹപൂര്‍ണ്ണമായിത്തീര്‍ന്നു.

Other News in this category4malayalees Recommends