യുഎസും ഇന്ത്യയും ചേര്‍ന്ന് ക്ലീന്‍ എനര്‍ജിക്കായി പുതിയ ചുവട് വയ്പിലേക്ക്; ഇന്‍ഡോ-പസിഫിക്ക് മേഖലയില്‍ സാമ്പത്തിക വികസനം ത്വരിതപ്പെടുത്താനുള്ള സംയുക്ത നീക്കം; ലക്ഷ്യം മേഖലയില്‍ വര്‍ധിച്ച് വരുന്ന ചൈനീസ് ഇടപെടലിന് മൂക്ക് കയറിടല്‍

യുഎസും ഇന്ത്യയും ചേര്‍ന്ന് ക്ലീന്‍ എനര്‍ജിക്കായി പുതിയ ചുവട് വയ്പിലേക്ക്; ഇന്‍ഡോ-പസിഫിക്ക് മേഖലയില്‍ സാമ്പത്തിക വികസനം ത്വരിതപ്പെടുത്താനുള്ള സംയുക്ത നീക്കം; ലക്ഷ്യം മേഖലയില്‍ വര്‍ധിച്ച് വരുന്ന ചൈനീസ് ഇടപെടലിന് മൂക്ക് കയറിടല്‍
യുഎസും ഇന്ത്യയും ചേര്‍ന്ന് ക്ലീന്‍ എനര്‍ജിക്കായി ഒരു പുതിയ ചുവട് വയ്പ് അഥവാ ഇനീഷ്യേറ്റീവ് ലോഞ്ച് ചെയ്യുന്നു.തന്ത്രപ്രധാനമായ ഇന്‍ഡോ-പസിഫിക്ക് റീജിയന്റെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയുള്ള നീക്കമാണിത്. ഇവിടേക്കുള്ള തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനായി ചൈന കടുത്ത നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇന്ത്യയും യുഎസും സംയുക്തമായി നിര്‍ണായകമായ ഈ ചുവട് വയ്പ് നടത്തിയിരിക്കുന്നതെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ വര്‍ധിച്ച് പങ്ക് ഇന്‍ഡോ പസിഫിക്ക് പ്രദേശത്ത് ത്വരിതപ്പെടുത്തുന്നതിനായി യുഎസ് വന്‍ തോതില്‍ നിര്‍ബന്ധം ചെലുത്തി വരുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഈ പ്രദേശത്ത് ചൈന തങ്ങളുടെ സൈനിക സ്വാധീനം വര്‍ധിപ്പിക്കുന്നതിനിടെയാണ് യുഎസും ചൈനയും ചേര്‍ന്ന് ഇതിനെ പ്രതിരോധിക്കുന്നതിനുള്ള സുപ്രധാനമായ കൈകോര്‍ക്കല്‍ നടത്തിയിരിക്കുന്നത്. ഈ ബയോഗ്രാഫിക്ക് റീജിയണിലേക്ക് തങ്ങളുടെ സൈനിക സാന്നിധ്യം വ്യാപിപ്പിക്കുന്നതിനായി ചൈന നിര്‍ണായകമായ നീക്കങ്ങളാണ് ത്വരിതപ്പെടുത്തിയിരിക്കുന്നത്.

തെക്കന്‍ ചൈന കടല്‍ അടക്കമുള്ള ഇന്ത്യന്‍ മഹാസമുദ്രം, വെസ്റ്റേണ്‍-സെന്‍ട്രല്‍ പസിഫിക്ക് മഹാസമുദ്രം, എന്നിവ കൂടിച്ചേര്‍ന്നതാണ് ഇന്‍ഡോ പസിഫിക്ക് പ്രദേശമെന്നറിയപ്പെടുന്നത്. സൗത്ത് ചൈന കടലിന്റെ ഏതാണ്ട് ഭൂരിഭാഗം ഇടങ്ങള്‍ക്കും അവകാശികള്‍ തങ്ങളാണെന്നാണ് ചൈന അവകാശപ്പെടുന്നത്. വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണൈയ്, തായ് വാന്‍ എന്നീ രാജ്യങ്ങളും സൗത്ത് ചൈന കടലിന് മേല്‍ അവകാശവാദവുമുന്നയിച്ച് ഗോദയിലുണ്ട്.

Other News in this category4malayalees Recommends