കെ.സി.വൈ.എല്‍ തലമുറകളുടെ സംഗമത്തില്‍ തോമസ് ചാഴികാടന്‍ എം.പി പങ്കെടുത്തു

കെ.സി.വൈ.എല്‍ തലമുറകളുടെ സംഗമത്തില്‍ തോമസ് ചാഴികാടന്‍ എം.പി പങ്കെടുത്തു

ചിക്കാഗോ:കെ.സി.വൈ.എല്‍ മുന്‍കാല നേതാക്കളുടെ നേതൃത്വത്തില്‍ നവംബര്‍ 1,2,3 തീയതികളില്‍ ചിക്കാഗോയില്‍ വച്ച് നടത്തിയ ആഗോള സംഗമത്തില്‍ തോമസ് ചാഴികാടന്‍ എം.പി, പങ്കെടുത്തു. കേരളത്തിലെ പ്രഥമ കത്തോലിക്ക സംഘടനയായ കെ.സി.വൈ.എല്‍ രൂപീകൃതമായതിന്റെ അമ്പതാം വാര്‍ഷീകത്തോട് അനുബന്ധിച്ച് നടന്ന തലമുറകളുടെ സംഗമത്തിലാണ് വേദിയൊരുക്കിയത്. ഇന്ത്യന്‍ പാര്‍ലമെന്റെ അംഗമായതിന് ശേഷം ആദ്യമായി അമേരിക്കയില്‍ എത്തിയ ശ്രീ. തോമസ് ചാഴികാടന്‍


സംഗമത്തിന്റെ രണ്ടാം ദിനത്തില്‍ നടന്ന. 'നേര്‍ക്കുനേര്‍' എന്ന സംവാദത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ സി വൈ എല്‍ മുന്‍ രൂപത ഭാരവാഹി ജിനോ കോതലടി ഈ സംവാദത്തിന് സ്വാഗതമാശംസിച്ചു. റ്റോണി പുല്ലാപ്പള്ളി മോഡറേറ്റ് ചെയ്ത് നേര്‍ക്കുനേര്‍ പരിപാടിയില്‍ കോട്ടയം അതിരൂപതാ അതിര്‍ത്തിക്ക് വെളിയിലുള്ള സ്ഥലങ്ങളിലെ അസോസിയേഷനുകളും പള്ളികളും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും തുടര്‍ന്ന് ഇതര വിഷയങ്ങളെക്കുറിച്ചും സംവാദത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. നിരവധി കെസിവൈഎല്‍ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ.) അറിയിച്ചതാണിത്.

Other News in this category4malayalees Recommends