പ്രവര്‍ത്തന മികവില്‍ വീണ്ടും ജനവിധി തേടുന്നു

പ്രവര്‍ത്തന മികവില്‍ വീണ്ടും ജനവിധി തേടുന്നു

ഹൂസ്റ്റണ്‍: ആസന്നമായ മാഗ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ഭരണ സമിതിയില്‍ പ്രവര്‍ത്തന മികവുകൊണ്ടു ശ്രദ്ധ നേടിയ മാത്യു പന്നപ്പാറ ,റെനി കവലയില്‍ ,പ്രമോദ് റാന്നി എന്നിവര്‍ ജനവിധി തേടുന്നു.


മാഗിന്റെ മുഖച്ഛായ തന്നെ മാറ്റിയ പ്രവര്‍ത്തനങ്ങള്‍ ആണ് കഴിഞ്ഞ വര്‍ഷം നടന്നത് ,ആയിരത്തി മുന്നൂറോളം ആള്‍ക്കാര്‍ പങ്കെടുത്ത മാഗ് ഓണം 2019 ,ഒരു ചരിത്ര സംഭവമായി. സീനിയര്‍ മീറ്റ് മാത്യു പന്നപ്പാറയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി. ഹ്യൂസ്റ്റണില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത സാമൂഹിക മാധ്യമ പ്രവര്‍ത്തകനാണ് റെനി കവലയില്‍. പ്രമോദ് റാന്നി മാഗിന്റെ പി.ആര്‍.ഒ ആയി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതായിരുന്നു. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഒരു തുടര്‍ വര്‍ഷമാണ് ഈ മൂവര്‍ സംഘം തേടുന്നത്.

വാര്‍ധ്യക്യത്തില്‍ ഒറ്റപ്പെട്ടു പോയ ആദ്യകാല മലയാളി അമേരിക്കന്‍ കുടിയേറ്റക്കാരെ മാഗിന്റെയും സമൂഹത്തിന്റെയും മുഖ്യധാരയില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് ഇവരുടെ പ്രകടനപത്രികയിലെ മുഖ്യയിനം,എല്ലാ ഹ്യൂസ്റ്റണ്‍ മലയാളികളുടെയും സഹകരണം ഇവര്‍ പ്രതീക്ഷിക്കുന്നു.

മാധവ മൂര്‍ത്തി അറിയിച്ചതാണിത്.

Other News in this category4malayalees Recommends