അമാനുഷിക ശക്തികളുണ്ടെന്ന് പ്രചരിപ്പിച്ച് ആളുകളെ കബളിപ്പിക്കും; ആളുകളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം സയനൈഡ് പ്രസാദം നല്‍കി കൊലപാതകവും; വിജയവാഡയില്‍ പിടിയിലായത് ജോളിയെ വെല്ലുന്ന സീരിയല്‍ കില്ലര്‍

അമാനുഷിക ശക്തികളുണ്ടെന്ന് പ്രചരിപ്പിച്ച് ആളുകളെ കബളിപ്പിക്കും; ആളുകളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം സയനൈഡ്  പ്രസാദം നല്‍കി കൊലപാതകവും;  വിജയവാഡയില്‍ പിടിയിലായത് ജോളിയെ വെല്ലുന്ന സീരിയല്‍ കില്ലര്‍

സാമ്പത്തിക ലാഭത്തിനായ പത്ത് പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി എന്ന ശിവയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലായത്. 2018 ഫെബ്രുവരിയ്ക്കും 2019 ഒക്ടോബറിനും ഇടയില്‍ കൃഷ്ണ, ഈസ്റ്റ്-വെസ്റ്റ് ഗോദാവരി ജില്ലകളിലായി പത്ത് കൊലപാതകങ്ങളാണ് ഇയാള്‍ നടത്തിയത്.


20 മാസം കൊണ്ടായിരുന്നു ശിവ സയനൈഡ് നല്‍കി 10 പേരെ വക വരുത്തിയതെന്നാണ് പോലീസ് പറയുന്നത്. കൂടത്തായിയില്‍ 6 കൊലപാതകങ്ങള്‍ നടന്നത് വര്‍ഷങ്ങളുടെ ഇടവേളയിലായിരുന്നെങ്കില്‍ 2018 ഫെബ്രുവരി മുതല്‍ രണ്ടു മാസം മാത്രം വ്യത്യാസത്തിലാണ് ശിവ 10 പേരെ കൊലപ്പെടുത്തിയത്. വാച്ച്മാനായും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും പ്രവര്‍ത്തിച്ചിരുന്ന ശിവ റൈസ് പുള്ളര്‍, ഇരുതല മൂര്‍ഖന്‍ തുടങ്ങിയ തന്ത്രങ്ങള്‍ ഉപയോഗിച്ച് ആളുകളുടെ പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ഇരകളെ കുടുക്കിയിരുന്നത്. മുത്തശ്ശി ഉള്‍പ്പെടെയുള്ള ബന്ധുക്കളം ശിവ കൊലപ്പെടുത്തിയവരുടെ പട്ടികയിലുണ്ട്.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ശിവ, തന്റെ ബിസിനസ് പൊളിഞ്ഞതോടെ തനിക്ക് അമാനുഷിക ശക്തികളുണ്ടെന്ന് പ്രചരിപ്പിച്ച് ആളുകളെ പറ്റിക്കാന്‍ ആരംഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. നിധിയുടെയും അമൂല്യ രത്‌നങ്ങളുടെയും പേരിലും സ്വര്‍ണ്ണം ഇരട്ടിയാക്കിത്തരുമെന്ന വാഗ്ദാനം നല്‍കിയുമായിരുന്നു തട്ടിപ്പ്. ഇത്തരത്തില്‍ ആളുകളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം സയനൈഡ് അടങ്ങിയ പ്രസാദം നല്‍കി അവരെ കൊല്ലുകയാണ് പതിവ്.

അസ്വാഭാവികത സംശയിക്കാതെ സ്വാഭാവിക മരണം തന്നെയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇയാള്‍ കൊലപാതകത്തിന് സയനൈഡ് തന്നെ ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. മരിച്ചയാളുകളുടെ ശരീരത്തില്‍ സംശയം തോന്നുന്ന വിധത്തില്‍ പ്രകടമായ മാറ്റങ്ങളൊന്നും ഇതു മൂലം ഉണ്ടാകില്ല.. എലൂരുവില്‍ കഴിഞ്ഞ മാസം നടന്ന ഒരു ദുരൂഹ മരണത്തെ തുടര്‍ന്നുണ്ടായ അന്വേഷണമാണ് ശിവ എന്ന സീരിയല്‍ കില്ലറിലേക്ക് പൊലീസിനെ എത്തിച്ചത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് എലൂരില്‍ കെ. നാഗരാജു എന്ന 49 കാരനായ അധ്യാപകന്‍ മരണപ്പെട്ടു. പെട്ടെന്നുള്ള മരണത്തില്‍ വീട്ടുകാര്‍ക്കുണ്ടായ സംശയത്തില്‍ പോസ്റ്റുമോര്‍ട്ടവും നടത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ അന്വേഷണമാണ് ശിവയെ കുടുക്കിയത്. വീട്ടില്‍ സമ്പല്‍-സമൃദ്ധി കൊണ്ടു വരുമെന്ന് വിശ്വാസിക്കപ്പെടുന്ന ധാന്യം ആകര്‍ഷിക്കുന്ന നാണയം നല്‍കാമെന്ന പേരിലായിരുന്നു നാഗരാജുവിനെ ഇയാള്‍ പറ്റിച്ചത്. രണ്ടു ലക്ഷം രൂപയാണ് ഇതിനായി വാങ്ങിയെടുത്തത്. എന്നാല്‍ ഈ തട്ടിപ്പ് ശിവയെ കുടുക്കുകയായിരുന്നു.

Other News in this category4malayalees Recommends