സഹോദരി പിടിയിലായി ദിവസങ്ങള്‍ക്കിപ്പുറം കൊല്ലപ്പെട്ട ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാളെയും പിടികൂടിയെന്ന് തുര്‍ക്കി; വിവരമറിയിച്ചത് തുര്‍ക്കി പ്രസിഡന്റ്

സഹോദരി പിടിയിലായി ദിവസങ്ങള്‍ക്കിപ്പുറം കൊല്ലപ്പെട്ട ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാളെയും പിടികൂടിയെന്ന് തുര്‍ക്കി; വിവരമറിയിച്ചത് തുര്‍ക്കി പ്രസിഡന്റ്

സഹോദരി പിടിയിലായി ദിവസങ്ങള്‍ക്കിപ്പുറം കൊല്ലപ്പെട്ട ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാളെയും തുര്‍ക്കി പിടികൂടി. തുര്‍ക്കി പ്രസിഡന്റ് റിസെപ് ത്വയിബ് എര്‍ദോഗനാണ് ഈ വിവരം പുറത്തുവിട്ടത്. അങ്കാര സര്‍വകലാശലയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.


'തുരങ്കത്തില്‍ വെച്ച് ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചെന്നാണ് അമേരിക്ക പറയുന്നത്. ഇത് ഉയര്‍ത്തിക്കാട്ടി അവര്‍ ക്യാമ്പയിനും നടത്തുന്നുണ്ട്. എന്നാല്‍ ഞാന്‍ ഈ വിവരം ആദ്യമായാണ് പുറത്തുവിടുന്നത്. ബാഗ്ദാദിയുടെ ഭാര്യയെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ അവരെപ്പോലെ പറഞ്ഞു നടക്കുന്നില്ല'. എര്‍ദോഗന്‍ പറഞ്ഞു.

ബാഗ്ദാദിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും മക്കളെയും തുര്‍ക്കി അടുത്തിടെ പിടികൂടിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അമേരിക്ക ബാഗ്ദാദിയെ വധിച്ചതായി പ്രഖ്യാപിച്ചത്. ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐഎസും സ്ഥിരീകരിച്ചിരുന്നു.

Other News in this category4malayalees Recommends