യു.എ.ഇയില്‍ വാട്ട്‌സ്ആപ്പ് വോയിസ്, വീഡിയോ കോളുകള്‍ വിളിക്കുന്നതിനുള്ള വിലക്ക് മാറിയേക്കും; തീരുമാനം ഉടന്‍ കൈക്കൊള്ളാന്‍ അധികൃതര്‍

യു.എ.ഇയില്‍ വാട്ട്‌സ്ആപ്പ് വോയിസ്, വീഡിയോ കോളുകള്‍ വിളിക്കുന്നതിനുള്ള വിലക്ക് മാറിയേക്കും; തീരുമാനം ഉടന്‍ കൈക്കൊള്ളാന്‍ അധികൃതര്‍

വാട്ട്‌സ്ആപ്പ് മുഖേന വോയിസ്, വീഡിയോ കോളുകള്‍ വിളിക്കുന്നതിന് യു.എ.ഇയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് വൈകാതെ പിന്‍വലിച്ചേക്കും. വാട്ട്‌സ്ആപ്പിനൊപ്പം കൂടുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള യു.എ.ഇ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. വിവിധ തലങ്ങളില്‍ വാട്ട്‌സ്ആപ്പുമായി രാജ്യം അടുത്തിടെ ധാരണയിലെത്തിയിരുന്നു.


സ്‌കൈപ്പ് , ഫേസ് ടൈം, തുടങ്ങിയ വോയിസ് & വീഡിയോകോള്‍ പ്ലാറ്റ് ഫോമുകള്‍ക്ക് യു.എ.ഇയില്‍ വിലക്കുണ്ട്. ഇവയുടെ വിലക്ക് നിലവില്‍ എടുത്തുകളഞ്ഞിട്ടില്ല.ഇവയ്ക്ക് പകരം യു.എ.ഇ യിലെ സ്വദേശ വോയിസ്‌കോള്‍ ആപ്പുകളായ ബോടിം, സിമെ, എച്ച്.ഐ.യു എന്നിവയാണ് പ്രചാരത്തിലുള്ളത്.ഫ്രീ കോളുകള്‍ വിലക്കി ഈ കമ്പനികളുടെ വോയിസ് കോള്‍ സൗകര്യം ഉപയോഗിക്കുന്നത് ഉപയോക്താക്കള്‍ക്ക് ചെലവേറിയ കാര്യമായിരുന്നു.

2017 ല്‍ സൗദി അറേബ്യ വാട്സ്ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് എടുത്തു കളഞ്ഞിട്ടുണ്ട്.ഖത്തറില്‍ അംഗീകൃത ടെലികോം ഓപ്പറേറ്റേര്‍സ് വോയിസ് കോള്‍ ആപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നുണ്ട്.

Other News in this category



4malayalees Recommends