തന്നെ തൊഴില്‍രഹിതനെന്ന് പരസ്യമായി പരിഹസിച്ച വ്യക്തിക്ക് അഭിഷേക് ബച്ചന്റെ കിടിലന്‍ മറുപടി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

തന്നെ തൊഴില്‍രഹിതനെന്ന് പരസ്യമായി പരിഹസിച്ച വ്യക്തിക്ക് അഭിഷേക് ബച്ചന്റെ കിടിലന്‍ മറുപടി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

തന്നെ തൊഴില്‍രഹിതനെന്ന് പരസ്യമായി പരിഹസിച്ച വ്യക്തിക്ക് മറുപടി നല്‍കി നടന്‍ അഭിഷേക് ബച്ചന്‍. അഭിഷേക് ബച്ചന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റിന് താഴെയാണ് തൊഴില്‍രഹിതന്‍ എന്ന് ഒരാള്‍ വിശേഷിപ്പിച്ചത്. ''ഒരു ഉദ്ദേശ്യമുണ്ടായിരിക്കുക, ഒരു ലക്ഷ്യമുണ്ടായിരിക്കുക, അസാദ്ധ്യമെന്ന് കരുതുന്ന കാര്യം സാദ്ധ്യമെന്ന് ലോകത്തിന് തെളിയിച്ചു കൊടുക്കുക'' എന്നായിരുന്നു അഭിഷേകിന്റെ പോസ്റ്റ്.


അതിന് വന്ന മറുപടികളിലൊന്ന് ഇങ്ങനെ നിങ്ങളെന്തിനാണ് തിങ്കളാഴ്ച ഒരാള്‍ ഹാപ്പിയായിരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്, തൊഴില്‍രഹിതന്‍'' അഭിഷേക് മറുപടി നല്‍കിയത് ഇപ്രകാരമായിരുന്നു. ''ഇല്ല. ഞാനിതിനോട് വിയോജിക്കുന്നു. ഞാന്‍ ചെയ്യുന്നത് എന്താണോ ആ പ്രവൃത്തിയെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്.'' അഭിഷേകിന്റെ ഈ മറുപടി സോഷ്യല്‍ മീഡിയ കൈയടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

ആദ്യമായിട്ടല്ല, അഭിഷേക് ബച്ചന്‍ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയനാകുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സിനിമകള്‍ ഒന്നും ചെയ്യാത്തയാള്‍ക്ക് അവധി ആഘോഷിക്കാന്‍ പണമെവിടുന്നാണ് എന്ന് മുമ്പൊരാള്‍ സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് അഭിനയം മാത്രമല്ല, മറ്റ് ബിസിനസുകളുമുണ്ട് എന്നായിരുന്നു അഭിഷേകിന്റെ സമചിത്തതയോടെയുളള മറുപടി.

Other News in this category4malayalees Recommends