ദിലീപിന്റെ 'ജാക്ക് & ഡാനിയല്‍' ഈ മാസം 14ന് തിയേറ്ററുകളിലെത്തും; ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

ദിലീപിന്റെ 'ജാക്ക് & ഡാനിയല്‍' ഈ മാസം 14ന് തിയേറ്ററുകളിലെത്തും; ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

ശുഭരാത്രി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജനപ്രിയ നായകന്‍ ദിലീപ് നായകനായെത്തുന്ന ചിത്രം 'ജാക്ക് & ഡാനിയല്‍' ഈ മാസം 14ന് തീയേറ്ററുകളിലെത്തും. ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റുമായാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തില്‍ തമിഴ് ആക്ഷന്‍ ഹീറോ അര്‍ജുന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നത് ഒരു സവിശേഷതയാണ്. എസ് എല്‍ പുരം ജയസൂര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും വീഡിയോകളും ടീസറും ട്രെയിലറുമെല്ലാം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.


അര്‍ജ്ജുനുമായുള്ള ദിലീപിന്റെ സംഘട്ടന രംഗങ്ങളും കോര്‍ത്തിണക്കി പുറത്ത് വിട്ട ടീസര്‍ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു നേടിയത്. അര്‍ജുന്‍ സര്‍ജ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് ജാക്ക് ഡാനിയല്‍. മോഹന്‍ലാല്‍ നായകനാകുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചരിത്രസിനിമയിലും അര്‍ജുന്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.

Other News in this category4malayalees Recommends