യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്ത കൂടി; ഇക്കുറി മരണം തട്ടിയെടുത്തത് പുരോഹിതനെ; കെറ്ററിങ് സെന്റ് എഡ്വേര്‍ഡ്‌സ് പള്ളി വികാരിയായ ഫാദര്‍ വില്‍സന്‍ അന്തരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന്; ഫാദറിന്റെ വിടവാങ്ങല്‍ 51ാം വയസില്‍

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്ത കൂടി; ഇക്കുറി മരണം തട്ടിയെടുത്തത് പുരോഹിതനെ; കെറ്ററിങ് സെന്റ് എഡ്വേര്‍ഡ്‌സ് പള്ളി വികാരിയായ ഫാദര്‍ വില്‍സന്‍ അന്തരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന്; ഫാദറിന്റെ  വിടവാങ്ങല്‍ 51ാം വയസില്‍
കെറ്ററിങ്ങില്‍ അന്തരിച്ച മലയാളി വികാരിയുടെ വിയോഗം യുകെ മലയാളികള്‍ക്ക് വീണ്ടും ആഘാതമായി. കെറ്ററിങ് സെന്റ് എഡ്വേര്‍ഡ്‌സ് പള്ളി വികാരിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഫാദര്‍ വില്‍സനെ മരണം തട്ടിയെടുത്തത് വെറും 51ാം വയസിലാണ്. കെറ്ററിങ്ങിലെ സെന്റ് ഫൗസ്റ്റീന സീറോ മലബാര്‍ മിഷന്‍ ഡയറക്റ്ററായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം. ഇന്നു രാവിലെ ആയിരുന്നു അന്ത്യം. വിശുദ്ധ കുര്‍ബാനയ്ക്കായി പള്ളിയില്‍ എന്നുമെത്തുന്ന സമയത്തും എത്താത്തതിനെ തുടര്‍ന്ന പള്ളിയിലെ കപ്യാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് നിശ്ചലനായിക്കിടക്കുന്ന ഫാദറിനെയാണ്. ഉടന്‍ തന്നെ അടിയന്തിര മെഡിക്കല്‍ സംവിധാനങ്ങള്‍ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. രോഗം അലട്ടിയിരുന്ന അച്ചന്‍ കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ അത്യാസന്ന നിലയിലായിരുന്ന അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്.

ചങ്ങനാശ്ശേരി രൂപതയിലെ ആറുമാനൂര്‍ മംഗളവര്‍ത്ത പള്ളി ഇടവകാംഗമായ അദ്ദേഹം എംഎസ്എഫ്എസ് സഭാംഗമാണ്. കോട്ടയം അയര്‍ക്കുന്നം ആറുമാനൂര്‍ സ്വദേശിയാണ്. മരണവിവരമറിഞ്ഞ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷനായ മാര്‍ ജോസഫ് സാബ്രിക്കല്‍ കെറ്ററിംഗിലേക്ക് തിരിച്ചിട്ടുണ്ട്. രൂപത കുടുംബ ഒന്നാകെ അച്ചന്റെ വിയോഗത്തില്‍ ദുഃഖാര്‍ത്ഥരാണ്.

Other News in this category4malayalees Recommends